ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം.... സെന്‍സെക്‌സ് 671 പോയിന്റ് ഇടിഞ്ഞ് 71,355 ല്‍ അവസാനിച്ചു
ഇന്ത്യന്‍ ഓഹരി വിപണി ഇന്നലെ കനത്ത നഷ്ടം നേരിട്ടു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 671 പോയിന്റ് ഇടിഞ്ഞ് 71,355 ല്‍ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 198 പോയിന്റ് നഷ്ടത്തോടെ 21,513 ല്‍എത്തി. എസ്.ബി.ഐ, നെസ്‌ലെ ഇന്ത്യ, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, വിപ്രോ, കോട്ടക് ബാങ്ക് തുടങ്ങിയവയാണ് തകര്‍ച്ചയ്ക്ക് നേതൃത്വമേകിയത്.
ചെറുകിട, ഇടത്തരം മേഖലയിലെ കമ്പനികളുടെ ഓഹരികളും കനത്ത വില്പ്പന സമ്മര്‍ദ്ദം നേരിട്ടു. പൊതു മേഖലാ കമ്പനികളുടെ ഓഹരികളും നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റുമാറി. അമേരിക്കയില്‍ പുതിയ തൊഴിലവസരങ്ങള്‍ മെച്ചപ്പെട്ടതോടെ ബോണ്ടുകളുടെ മൂല്യം ഉയര്‍ന്നതാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം െ്രെതമാസക്കാലയളവിലെ കമ്പനികളുടെ പ്രവര്‍ത്തന ഫലങ്ങളാണ് നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha