തകര്‍ച്ചയുമായി ഓഹരി വിപണി.... സെന്‍സെക്സ് 78,580 നിലവാരത്തില്‍
തകര്‍ച്ചയുമായി ഓഹരി വിപണി.... വ്യാപാരം തുടങ്ങിയയുടനെ 1,650 പോയന്റിലേറെ തകര്‍ന്ന് സെന്‍സെക്സ് 78,580 നിലവാരത്തിലെത്തി. നിഫ്റ്റിയാകട്ടെ 510 പോയന്റ് ഇടിഞ്ഞ് 24,198ലുമെത്തി. യഥാക്രമം മൂന്ന് ശതമാനവും രണ്ട് ശതമാനവും ഇടിവാണ് സൂചികകള്‍ നേരിട്ടത്.
യുഎസിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 4.1 ശതമാനത്തില്‍നിന്ന് മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 4.3 ശതമാനത്തിലേക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് യുഎസിലെ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭീതി ആഗോള തലത്തില്‍ പ്രതിഫലിച്ചു
. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് ഉയരുന്നത്. 12 മാസത്തിനുള്ളിലെ മാന്ദ്യ സാധ്യത 15 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി.
മാന്ദ്യഭീതി ഉയര്‍ന്നതോടെ യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത് .
"
https://www.facebook.com/Malayalivartha