ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു....
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. നാലു പൈസയുടെ നഷ്ടത്തോടെ 84.76 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകുത്തിയത്.
അമേരിക്കന്‍ ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രതികൂലമായ റിപ്പോര്‍ട്ടുകളും ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കുമാണ് വിപണിയെ സ്വാധീനിക്കുന്നത്. 13 പൈസയുടെ നഷ്ടത്തോടെ 84.72 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്.
അതേസമയം ഓഹരി വിപണി ഇന്നലത്തെ പോലെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. 300 പോയിന്റ് നേട്ടത്തോടെ ബിഎസ്ഇ സെന്‍സെക്‌സ് 80,500 പോയിന്റിന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റി 24,300 പോയിന്റിന് മുകളിലാണ്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കുന്നത്.
"
https://www.facebook.com/Malayalivartha