നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐ.....
നിരക്കില്‍ മാറ്റംവരുത്താതെ ആര്‍ബിഐ. റിപ്പോ നിരക്ക് 6.50 ശതമാനത്തില്‍ തന്നെ തുടരും. ബാങ്കിങ് സംവിധാനത്തിലെ പണലഭ്യത ഉറപ്പാക്കുന്നതിനുള്ള സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് (എസ്ഡിഎഫ്) 6.25 ശതമാനത്തില്‍ നിലനിര്‍ത്തി. മാര്‍ജിന്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി(എംഎസ്എഫ്) നിരക്കും 6.75 ശതമാനത്തില്‍ തുടരും.
ഒക്ടോബറിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആര്‍ബിഐയുടെ ലക്ഷ്യ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ്.
അതോടൊപ്പം എണ്ണ വില, ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉള്‍പ്പടെയുള്ള ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, വളര്‍ച്ചാ സാധ്യത തുടങ്ങിയവ കണക്കിലെടുത്താണ് നിരക്ക് മാറ്റമില്ലാതെ തുടരാനായി തീരുമാനിച്ചത്.
തുടര്‍ച്ചയായി 11-ാമത്തെ യോഗത്തിലാണ് ആര്‍ബിഐ നിരക്ക് 6.50 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുന്നത്. വളര്‍ച്ചാ ലക്ഷ്യങ്ങളും പണപ്പെരുപ്പവും സന്തുലിതമായി നിലനിര്‍ത്താനായിരുന്നു ശ്രമം. 2023 ഫെബ്രുവരിയില്‍ നിശ്ചയിച്ച റിപ്പോ നിരക്കാണിപ്പോഴും തുടരുന്നത്.
https://www.facebook.com/Malayalivartha