ഇന്ത്യന്‍ രൂപ ഇന്നും വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ...
ഇന്ത്യന്‍ രൂപ ഇന്നും വ്യാപാരം തുടങ്ങിയത് നഷ്ടത്തോടെ. ആറ് പൈസ നഷ്ടത്തോടെയാണ് ഡോളറിനെതിരെ രൂപയുടെ വ്യാപാരം. ചൊവ്വവാഴ്ച രാവിലെ 85.59 രൂപയിലാണ് ഇന്ത്യന്‍ കറന്‍സി വ്യാപാരം തുടങ്ങിയത്.
കഴിഞ്ഞ ദിവസം 85.53ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്.ഡോളര്‍ ഇന്‍ഡക്സ് ഇന്നും നേട്ടം രേഖപ്പെടുത്തി. 108ലാണ് ഡോളര്‍ ഇന്‍ഡക്സിന്റെ വ്യാപാരം. ഭൂരിപക്ഷം ഏഷ്യന്‍ കറന്‍സികളും ഇന്ന് ?നഷ്ടം രേഖപ്പെടുത്തി.
തായ് ബാത്ത് 0.7 ശതമാനമാണ് ഇടിഞ്ഞത്.ഒരു മാസത്തിനിടെ രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ട് വര്‍ഷത്തിനിടയിലെ ഒരു മാസത്തിനിടയിലെ രൂപയുടെ ഏറ്റവും മോശം പ്രകടനമാണിത്.
"
https://www.facebook.com/Malayalivartha