ഓഹരി വിപണിയില്‍ കനത്ത ഇടിവ്....സെന്‍സെക്സ് ആയിരത്തോളം പോയിന്റ് ഇടിഞ്ഞു

ഓഹരി വിപണിയില്‍ കനത്ത ഇടിവ്....സെന്‍സെക്സ് ആയിരത്തോളം പോയിന്റ് ഇടിഞ്ഞു.നിഫ്റ്റിയിലും സമാനമായ ഇടിവാണ് ദൃശ്യമായത്. 22,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റി.
ഇന്ന് ഓഹരി വിപണി ഒരു ശതമാനമാണ് ഇടിഞ്ഞത്. എന്നാല്‍ ചെറുകിട, ഇടത്തരം കമ്പനികള്‍ രണ്ടു ശതമാനമാണ് കൂപ്പുകുത്തിയത്.
പ്രധാനപ്പെട്ട 13 സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ്. ഐടി, ഓട്ടോ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. വിപ്രോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, എം ആന്റ് എം ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ട കമ്പനികള്‍.
അതിനിടെ രൂപയുടെ മൂല്യത്തിലും ഇടിവ് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ ഇടിവാണ് നേരിട്ടത്. ഡോളറിനെതിരെ 87.37ലേക്കാണ് രൂപ താഴ്ന്നത്.
"
https://www.facebook.com/Malayalivartha