ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ 11ാമത് ചെയര്‍മാനായി തുഹിന്‍ കാന്ത പാണ്ഡെ ചുമതലയേറ്റ് തുഹിന്‍ കാന്ത പാണ്ഡെ

ഓഹരി വിപണി നിയന്ത്രണ ഏജന്‍സിയായ സെബിയുടെ 11ാമത് ചെയര്‍മാനായി തുഹിന്‍ കാന്ത പാണ്ഡെ ചുമതലയേറ്റു. മാധബി പുരി ബുച്ച് മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കി വിരമിച്ച ഒഴിവിലാണ് തുഹിന്‍ കാന്ത പാണ്ഡെയെ നിയമിച്ചത്.
പഞ്ചാബ് സര്‍വകലാശാലയില്‍നിന്ന് എം.എ ഇക്കണോമിക്‌സ്, യു.കെയിലെ ബെര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് എം.ബി.എ എന്നിവ നേടിയ ശേഷം ഒഡിഷ സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി ചെയ്തു.
1987 ബാച്ച് ഐ.എ.എസ് ഓഫിസറാണ്. ഫിനാന്‍സ് സെക്രട്ടറി, റവന്യൂ വകുപ്പ് സെക്രട്ടറി, ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ മികവ് തെളിയിച്ച ശേഷമാണ് അദ്ദേഹം സെബി മേധാവിയാകുന്നത്. ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ അഴിമതി ആരോപണ നിഴലിലായ മാധബി പുരി ബുച്ചിന് കേന്ദ്ര സര്‍ക്കാര്‍ കാലാവധി നീട്ടിനല്‍കിയില്ല.
മുമ്പ് രണ്ട് സെബി ചെയര്‍മാന്മാര്‍ക്കും കാലാവധി നീട്ടി നല്‍കിയിട്ടുണ്ടായിരുന്നു. വലിയ വെല്ലുവിളിയാണ് പുതിയ ചെയര്‍മാന് മുന്നിലുള്ളത്. ഓഹരികളുടെയും സൂചികയുടെയും തുടര്‍ച്ചയായ ഇടിവില്‍ നഷ്ടപ്പെട്ട നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കുകയാണ് പ്രധാന വെല്ലുവിളി. സെബി ഭാരവാഹികള്‍ക്ക് എതിരെ കൂടി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നഷ്ടപ്പെട്ട വിശ്വാസ്യതയും തിരിച്ചുപിടിക്കേണ്ടതുണ്ട്.
"
https://www.facebook.com/Malayalivartha