സംസ്ഥാനത്ത് ഓഹരി വിപണിയില്‍ ഇടിവ്....

സെന്‍സെക്സ് 1200 പോയിന്റ് താഴ്ന്ന നിലയില്‍
ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്സ് 1200 പോയിന്റ് താഴ്ന്ന് 77000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയെത്തി . നിഫ്റ്റി 23,500ല്‍ താഴെയാണ്. വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ച് ഇറക്കുമതി താരിഫ് കൂട്ടുമെന്ന അമേരിക്കന്‍ പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് വിപണിയില്‍ പ്രതിഫലിച്ചിരിക്കുന്നത്.
ബജാജ് ഫിന്‍സെര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, സണ്‍ഫാര്‍മ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഏപ്രില്‍ രണ്ടിന് പരസ്പര താരിഫ് നടപ്പാക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha