ഓഹരി സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും ഉയര്‍ന്നനിലയില്‍...

ഓഹരി സൂചികകളായ നിഫ്റ്റിയും സെന്‍സെക്‌സും ഉയര്‍ന്നു. കഴിഞ്ഞ 10 മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവില്‍ നിന്ന് കരകയറിയ സെന്‍സെക്‌സ് 1,206 പോയിന്റ് അഥവാ 1.65% ഉയര്‍ന്ന് 74,343 ലും നിഫ്റ്റി 50 രാവിലെ 9:18 ഓടെ 365 പോയിന്റ് അഥവാ 1.65% ഉയര്‍ന്ന് 22,527 ലും എത്തി.
എന്നാല്‍ നാളെ റിസവ് ബാങ്കിന്റെ പണനയം പുറത്തുവരാനുള്ളതുകൊണ്ടുതന്നെ വിപണികള്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്.
താരിഫുകള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്നതിനാല്‍ കൂടുതല്‍ പിന്തുണയുള്ള നയങ്ങളായിരിക്കും ആര്‍ബിഐ സ്വീകരിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. വായ്പ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.
അതേസമയം വിപണിയില്‍ ഇന്ന് ആദ്യകാല വ്യാപാരത്തില്‍ 35% വര്‍ധനവ് രേഖപ്പെടുത്തി. സെന്‍സെക്‌സ് ഓഹരികളില്‍ ടൈറ്റാന്‍, അദാനി പോര്‍ട്‌സ്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എന്നിവയായിരുന്നു ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഐടി ഭീമനായ ടിസിഎസ് മാത്രമാണ് നഷ്ടത്തില്‍ വ്യാപാരം ആരംഭിച്ചത്.
"
https://www.facebook.com/Malayalivartha