സെന്‍സെക്സ് 1,400 പോയന്റ് ഉയര്‍ന്ന് സെന്‍സെക്സ് 75,247ലെത്തി....നിഫ്റ്റിയാകട്ടെ 441 പോയന്റ് നേട്ടത്തില്‍

സെന്‍സെക്സ് 1,400 പോയന്റ് ഉയര്‍ന്ന് സെന്‍സെക്സ് 75,247ലെത്തി. നിഫ്റ്റിയാകട്ടെ 441 പോയന്റ് നേട്ടത്തില്‍ 22,840ഉം കടന്നു. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത മൊത്തം കമ്പനികളുടെ വിപണിമൂല്യം 6.97 ലക്ഷം കോടി ഉയര്‍ന്ന് 400.79 ലക്ഷം കോടിയിലെത്തി.
ചൈനയ്ക്കെതിരെയുള്ള നടപടികള്‍ കര്‍ശനമാക്കിയതിനിടെ മറ്റ് രാജ്യങ്ങള്‍ക്കുള്ള തീരുവകള്‍ താത്കാലികമായി ലഘൂകരിച്ചതിനാല്‍ യുഎസ് സൂചികകള്‍ ബുധനാഴ്ച മികച്ച നേട്ടമുണ്ടാക്കിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച അവധിയായതിനാല്‍ അതിന്റെ പ്രതിഫലനം ഏറ്റുവാങ്ങാനായി ഇന്ത്യന്‍ സൂചികകള്‍ക്ക് കഴിഞ്ഞില്ല. ഒരുദിവസം പിന്നിട്ടെങ്കിലും നിക്ഷേപകര്‍ക്ക് ആശ്വാസമേകി പ്രധാന സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി.
ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, എച്ച്സിഎല്‍ ടെക് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഫാര്‍മ, മെറ്റല്‍ എന്നിവ മൂന്ന് ശതമാനത്തിലധികം നേട്ടത്തിലാണ്.
"
https://www.facebook.com/Malayalivartha