കര്‍ഷകര്‍ക്കു പ്രതീഷയേകി റബര്‍ വിലയില്‍ വര്‍ദ്ധനവ്്; കിലോഗ്രാമിന് 4 രൂപ വര്‍ദ്ധിച്ചു
കര്‍ഷകര്‍ക്കു പ്രതീക്ഷയേകി റബര്‍വിലയില്‍ വര്‍ദ്ധനവ്്. ഇന്നലെ ഒരു കിലോഗ്രാം റബറിനു നാലു രൂപ വര്‍ധിച്ച് 132 രൂപയിലെത്തി. രാജ്യാന്തര വിലയിലെ വര്‍ധനയും അവധി മാര്‍ക്കറ്റിലെ ഉയര്‍ച്ചയും ആഭ്യന്തര വില ഉയരാന്‍ കാരണമായതായി വിപണി വൃത്തങ്ങള്‍ പറയുന്നു.
ചൊവ്വാഴ്ച 128 രൂപയായിരുന്നു വില. തിങ്കളാഴ്ച മൂന്നു രൂപ കൂടി. അതേസമയം അവധി വ്യാപാരികള്‍ അനിയന്ത്രിതമായി വില ഉയര്‍ത്തുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇന്നലെ രാവിലെ അവധി വില 142 രൂപ വരെയെത്തിയിരുന്നു. തുടര്‍ന്നു താഴ്ന്നു. അവധി വില പെട്ടെന്ന് ഉയരുകയും താഴുകയും ചെയ്യുന്നതു പ്രതികൂലമായി ബാധിക്കുമെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കിലോഗ്രാമിനു 91 രൂപ വരെ താഴ്ന്നിരുന്നു. അതേസമയം, രാജ്യാന്തര വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്.
മലേഷ്യന്‍ ക്രംബ് റബറിന്റെ വില 78 ല്‍ നിന്നു 103 രൂപയിലും ബാങ്കോക്ക് വില 87 ല്‍ നിന്നു 115 രൂപയിലുമെത്തി. രാജ്യാന്തരവിപണിയിലെ ഉയരുന്ന പ്രവണത അനുകൂലമാണെന്നു വ്യാപാര ലോകത്തിന്റെ വിലയിരുത്തല്‍. അമ്പതിലേക്കു താഴ്ന്ന ഒട്ടുപാല്‍ വില 90 ലേക്കു വര്‍ധിച്ചിട്ടുണ്ട്.വിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തുമ്പോഴും പ്രമുഖ ടയര്‍ കമ്പനികളൊന്നും വിപണിയില്‍ ഇടപെടുന്നില്ല.
വന്‍കിട ചെരുപ്പു കമ്പനികളും മറ്റുമാണിപ്പോള്‍ വിപണിയില്‍നിന്നു കൂടുതലായി റബര്‍ വാങ്ങുന്നത്. അതുകൊണ്ടു തന്നെ ഉയരുന്ന വിലയുടെ നേട്ടം കര്‍ഷകര്‍ക്കു കാര്യമായി ലഭിക്കുന്നുമില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha