കര്‍ഷകര്‍ക്കു ആശ്വാസമായി; റബര്‍ വില 140 കടന്നു
കുറച്ചു നാളുകള്‍ക്ക് ശേഷം കര്‍ഷകര്‍ക്കു ഒരു ചെറിയ ആശ്വാസമായി. റബര്‍ വില വീണ്ടും ഉയരുന്നു. ഇന്നലെ ഏതാനും മണിക്കൂര്‍ നേരം 142 രൂപ വരെയെത്തിയ വില വൈകിട്ട് അവസാനിച്ചത് 138 രൂപയില്‍. വില 150 രൂപ മറി കടക്കുമെന്നാണു വ്യാപാര ലോകത്തിന്റെ പ്രതീക്ഷ. ഇന്നലെ രാവിലെ 135 രൂപയില്‍ ആരംഭിച്ച വ്യാപാരം പെട്ടെന്ന് 142 രൂപയില്‍ വരെയെത്തി. ചില സ്ഥലങ്ങളില്‍ ഈ വിലയ്ക്കു വ്യാപാരവും നടന്നു. റബര്‍ ബോര്‍ഡ് വില 139 രൂപായിരുന്നു. നാട്ടിന്‍പുറങ്ങളില്‍ പരമാവധി 136 രൂപയ്ക്കു മാത്രമാണു വ്യാപാരം നടന്നത്.
കഴിഞ്ഞാഴ്ച മുതലാണു വില വര്‍ധിച്ചു തുടങ്ങിയത്. ഒരാഴ്ച കൊണ്ടു വിലയില്‍ 10 രൂപ വര്‍ധനയുണ്ടായി. രാജ്യാന്തര വില ഉയര്‍ന്നതും ആഭ്യന്തര വിപണിയിലെ ഉത്പാദന കുറവുമാണു വില വര്‍ധനയ്ക്കുള്ള പ്രധാന കാരണം. സംസ്ഥാനത്തെ ഭൂരിഭാഗം തോട്ടങ്ങളിലും ഇപ്പോള്‍ ടാപ്പിങ്ങ് നിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനത്തു പലയിടങ്ങളിലും മഴ പെയ്‌തെങ്കിലും ചൂടു വര്‍ധിച്ചതിനാല്‍ ടാപ്പിങ്ങ് നടത്തിയാലും പ്രയോജനവുമില്ലെന്നു കര്‍ഷകര്‍ പറയുന്നു. അവധി വ്യാപാരികള്‍ വില ഉയര്‍ത്തിയതും വില ഉയര്‍ച്ചയ്ക്കു കാരണമായി. ഇന്നലെ അവധി വില 148 രൂപ വരെ വര്‍ധിച്ചു. ഒട്ടുപാല്‍ വില കൂടി കിലോയ്ക്ക് 90 രൂപയായി. മലേഷ്യന്‍ ക്രംബ് റബര്‍ ഇറക്കുമതി ഉടന്‍ ഉണ്ടായേക്കുമെന്നു വിപണിയിലുള്ള വ്യാപക പ്രചരണം വിലയിടിക്കുമെന്ന ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha