വിപണികളില്‍ ഉണര്‍വ്; രൂപയും കരുത്താര്‍ജിക്കുന്നു
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരെഞ്ഞെടുപ്പിന്റെ അലയൊലി ഓഹരി വിപണിയിലും പ്രതിഫലിച്ചു. വ്യാപാരം ആരംഭിച്ച് കുറച്ച് സമയത്തിനകം തന്നെ സെന്‍സെക്‌സ് 400 പോയിന്റ് കടന്നു. ഇതോടെ സെന്‍സെക്‌സ് 21000 ല്‍ എത്തി. 128 പോയിന്റ് കൂടി നിഫ്‌റ്റി 6289ലും എത്തി.
ബാങ്കിംഗ്, റിയല്‍ എസ്റ്റേറ്റ് ഓഹരികളാണ് കൂടുതല്‍ നേട്ടം കൈവരിച്ചത്. ബുധനാഴ്‌ച നടന്ന തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന അഭിപ്രായ സര്‍വേകളെ തുടര്‍ന്നാണ് ഓഹരി വിപണിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടായത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി വിപണിയില്‍ ഇടിവ് അനുഭവപ്പെടുകയായിരുന്നു. രൂപയും നേട്ടം കൈവരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha