ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്; സെന്‍സെക്‌സ് 464 പോയിന്റില്‍
ഇന്ത്യന്‍ ഓഹരി സൂചികയില്‍ വന്‍ കുതിപ്പ്. മുംബൈ സൂചിക സെന്‍സെക്‌സ് 464 പോയിന്റ് ഉയര്‍ന്ന് 27,500ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 125 പോയിന്റ് ഉയര്‍ന്ന് 8,450 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. 2015 ഒക്ടോബറിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം അമേരിക്ക പുറത്തുവിട്ട തൊഴില്‍ സ്ഥിതിവിവരണ കണക്കുകളാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് ഗുണം ചെയ്തത്.
മുംബൈ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ 932 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 111 ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. ഐ.സി.ഐ.സി.ഐ ബാങ്ക്, പി.എന്‍.ബി, വേദാന്ത, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, എസ്.ബി.ഐ, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തില്‍. 67.08 രൂപയാണ് ഒരു ഡോളറിന്റെ വിനിമയ നിരക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha