വനിതാ ഡയറക്‌ടര്‍മാര്‍ ഇനി കമ്പനികളില്‍ നിര്‍ബന്ധം
ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്‌ത എല്ലാ കമ്പനികളുടെയും ഡയറക്‌ടര്‍ ബോര്‍ഡില്‍ ഒരു വനിതയെങ്കിലും വേണമെന്നാണ് ഇപ്പോഴത്തെ ഉത്തരവ് . ഇത് ഒക്‌ടോബറില്‍ പ്രാബല്യത്തില്‍ വരും. ഈ ഉത്തരവ് പുറപ്പെടുവിച്ചത് ഓഹരി വിപണി നിയന്ത്രിത ബോര്‍ഡായ സെബിയാണ്.
ഈ പുതിയ നിയമത്തിന്റെ അടിസ്ഥാനം കോര്‍പ്പറേറ്റ് രംഗത്തെ സ്‌ത്രീ ശാക്തീകരണമാണ് . വിപണിയില്‍ ലിസ്റ്റ് ചെയ്‌തിട്ടില്ലാത്ത കമ്പനികള്‍ക്കു പോലും ഈ നിയമം ബാധകമാവും. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി ( സി.ഐ.ഐ) കേരള ഘടകം ചെയര്‍മാന്‍ സി.ജെ. ജോര്‍ജിന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ നിന്ന് 200 കമ്പനികള്‍ക്കെങ്കിലും വനിതാ ഡയറക്‌ടര്‍മാരെ ആവശ്യമായി വരുമെന്നാണ് കണക്ക്.
ആയിരക്കണക്കിന് വനിതകള്‍ക്കാണ് ഇതുമൂലം അവസരം ലഭിക്കുന്നത്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരി ലിസ്റ്റ് ചെയ്‌തിട്ടുളള 1456 കമ്പനികളില്‍ 966 എണ്ണത്തിലും ഒരു വനിതാ ഡയറക്‌ടര്‍ പോലുമില്ലെന്നാണ് അറിയുന്നത് . റിലയന്‍സ് ഇന്‍ഡസ്‌ട്രീസ്, ടി.സി.എസ്.എല്‍ ആന്‍ഡ് ടി. ഒ.എന്‍.ജി.സി, ഹീറോ മോട്ടോകോര്‍പ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യൂണീലീവര്‍ തുടങ്ങിയ മുന്‍നിര കമ്പനികളില്‍ പോലും മിക്കതിലും വനിതാ ഡയറക്‌ടര്‍മാരില്ല.
എന്‍.എസ്.ഇ യില്‍ ലിസ്റ്റ് ചെയ്‌ത എല്ലാകമ്പനികളും ചേര്‍ത്ത് 9009 ഡയറക്‌ടര്‍മാരാണുള്ളത് . ഇതില്‍ 597 പേര്‍ മാത്രമേ വനിതകളായിട്ടുള്ളൂ.
ഒക്‌ടോബറോടു കൂടി എല്ലാ കമ്പനികളിലും വനിതാ ഡയറക്‌ടര്‍മാരെ നിയമിക്കേണ്ടിവരും. സി.ഐ.ഐ ഇപ്പോള്‍ വനിതാ പ്രൊഫഷണലുകള്‍ക്ക് കമ്പനികളിലെ ബോര്‍ഡ് അംഗങ്ങളാവാന്‍ പരിശീലനം നല്‍കാന്‍ ഒരുങ്ങുകയാണ് .
https://www.facebook.com/Malayalivartha