സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഫോര്‍ഡ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നു
സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഫോര്‍ഡ് 52,000 വാഹനങ്ങള്‍ തിരികെ വിളിക്കുന്നു. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലിവറിനു തകരാര്‍ കണ്ടെത്തിയ എഫ് 250 പിക്കപ്പ് ട്രക്കുകളാണ് തിരികെ വിളിക്കുന്നത്.
യുഎസിലും കാനഡയിലും വില്‍പ്പന നടത്തിയവയാണ് ഈ വാഹനങ്ങള്‍. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലിവറിനു തകരാറുണ്ടെന്നു കണ്ടെത്തിയെങ്കിലും ഇതേവരെ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഫോര്‍ഡ് തിരിച്ചുവിളിക്കല്‍ പ്രഖ്യാപിക്കുന്നത്. വാഹനത്തിന്റെ വാതിലിന് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വടക്കേ അമേരിക്കയില്‍ ഫോര്‍ഡ് 2,11,000 ലക്ഷം വാഹനങ്ങള്‍ തിരിച്ചു വിളിച്ചിരുന്നു.
https://www.facebook.com/Malayalivartha