പച്ചക്കറി, പഴവര്‍ഗ്ഗങ്ങളുടെ വിലക്കയറ്റം കുതിച്ചെന്ന് മാര്‍ച്ചിലെ കണക്കുകള്‍
വിലക്കയറ്റത്തോതില്‍ കാര്യമായ വര്‍ധന. 2013 മാര്‍ച്ചിലെ വിലകളെക്കാള്‍ 5.7% ആണ് ഇക്കഴിഞ്ഞ മാസം മൊത്ത വിലസൂചികയിലെ വര്‍ധന. ചില്ലറ വില്‍പന വിലകള്‍ കണക്കിലെടുക്കുമ്പോള്‍ കയറ്റം 8.3%.
പച്ചക്കറി, പഴവര്‍ഗങ്ങളുടെ വില ഉയര്‍ന്നതാണു വിലക്കയറ്റത്തോത് മൂന്നു മാസത്തെ ഇടവേളയ്‌ക്കു ശേഷം കുതിച്ചുയരാന്‍ മുഖ്യ കാരണം. ഭക്ഷണവസ്‌തുക്കളുടെ വിലക്കയറ്റം മൊത്തവില സൂചിക പ്രകാരം 10 ശതമാനമാണ്.
ചില്ലറ വില്‍പന വില കണക്കിലെടുത്തുള്ള ഉപഭോക്‌തൃ വിലസൂചികയില്‍ ഭക്ഷ്യ വിലക്കയറ്റം 9.1%.
ജൂണില്‍ റിസര്‍വ് ബാങ്ക് വായ്‌പ പലിശനിരക്കുകള്‍ കുറയ്‌ക്കുമെന്ന പ്രതീക്ഷ ഇതോടെ മങ്ങിയിട്ടുണ്ട്. വിലക്കയറ്റം പിടിച്ചുനിര്‍ത്താതെ, പലിശ കുറച്ച് വിപണിയില്‍ പണലഭ്യത കൂട്ടാന്‍ കേന്ദ്ര ബാങ്ക് തയാറായേക്കില്ല.
https://www.facebook.com/Malayalivartha