ജിഎസ്ടി: ജാഗ്വാര്‍ ലാന്‍ഡ് റോവറുകളുടെ വില കുറഞ്ഞു
ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകളുടെ വില കുറഞ്ഞു. ജിഎസ്ടി പശ്ചാത്തലത്തില്‍ ശരാശരി ഏഴ് ശതമാനം വിലക്കുറവാണ് മോഡലുകളില്‍ രേഖപ്പെടുത്തുക. ജിഎസ്ടി ആനുകൂല്യം പൂര്‍ണമായും ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ലക്ഷ്യം. രാജ്യത്തുടനീളമുള്ള 25 ഔട്ട്‌ലെറ്റുകളില്‍ നിന്നും പുതുക്കിയ നിരക്കില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറുകളെ സ്വന്തമാക്കാമെന്ന് കമ്പനി വ്യക്തമാക്കി.
ഡല്‍ഹി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി കാറുകളില്‍ ശരാശരി ഏഴ് ശതമാനം വിലക്കുറവ് രേഖപ്പെടുത്തുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് റോഹിത് സൂരി പറഞ്ഞു. ജിഎസ്ടി നിരക്കിന് കീഴില്‍, 34.64 ലക്ഷം രൂപ ആരംഭവിലയിലാണ് പുതിയ തഋ സെഡാന്‍ സാന്നിധ്യമറിയിക്കുക. അതേസമയം 44.89 ലക്ഷം രൂപ ആരംഭവിലയില്‍ തഎ ഉം, 67.37 ലക്ഷം രൂപ ആരംഭവിലയില്‍ എപെയ്‌സും, 97.39 ലക്ഷം രൂപ ആരംഭവിലയില്‍ തഖ യും ഷോറൂമുകളില്‍ ലഭ്യമാകും.
40.04 ലക്ഷം രൂപ ആരംഭവിലയില്‍ ഡിസ്‌കവറി സ്‌പോര്‍ടും, 42.37 ലക്ഷം ആരംഭവിലയില്‍ റേഞ്ചര്‍ റോവര്‍ ഇവോഖും, 89.44 ലക്ഷം രൂപ ആരംഭവിലയില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ടും, 1.59 കോടി രൂപ ആരംഭവിലയില്‍ റേഞ്ച് റോവറും ലാന്‍ഡ് റോവര്‍ നിരയില്‍ അണിനിരക്കും. 1500 സിസി എന്‍ജിന്‍ ശേഷിക്ക് മുകളിലുള്ള ആഢംബര കാറുകളിലും എസ്‌യുവികളിലും 15 ശതമാനം അധിക സെസാണ് നിശ്ചയിച്ചിരിക്കുന്നത്. 28 ശതമാനം നികുതി ഉള്‍പ്പെടെ 43 ശതമാനം നികുതിയാണ് ആഢംബര കാറുകളിലും എസ്‌യുവികളിലും ജിഎസ്ടി പശ്ചാത്തലത്തില്‍ ഒരുങ്ങിയിരിക്കുന്നത്.
https://www.facebook.com/Malayalivartha