പെട്രോള്‍, ഡീസല്‍, മദ്യം എന്നിവ ജി.എസ്.ടി. പരിധിയില്‍ അല്ല
ജി.എസ്.ടി.യുടെ പരിധിയില്‍ പെട്രോളും ഡീസലും ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിലയുടെ ഏതാണ്ട് അത്രതന്നെ നികുതി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഈടാക്കുന്നതിനാലാണ് ഇവയെ ജിഎസ്ടി പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുന്നത്. 28 ശതമാനമാണ് ജി.എസ്.ടി.യില്‍ ഇപ്പോള്‍ പരമാവധി നികുതിനിരക്ക്.
പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയെ ജി.എസ്.ടി.യില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത് അതുകൊണ്ടാണ്. ഈ ഉത്പന്നങ്ങളും ചരക്ക് സേവന നികുതിയുടെ കീഴില്‍ കൊണ്ടുവരണമോ എന്ന് ജി.എസ്.ടി. കൗണ്‍സില്‍ പിന്നീട് ചര്‍ച്ച ചെയ്യും. പക്ഷേ, സര്‍ക്കാരുകള്‍ക്ക് ഭീമമായ തുക വരുമാനനഷ്ടം വരുത്തിക്കൊണ്ട് ഇവ ജി.എസ്.ടി.യുടെ പരിധിയില്‍ കൊണ്ടുവരാന്‍ ഇടയില്ല.
https://www.facebook.com/Malayalivartha