ഓഹരി വിപണി ആവേശത്തിമര്‍പ്പില്‍
ജിഎസ്ടി നിലവില്‍ വന്ന ശേഷമുള്ള ആദ്യ വ്യാപാര ദിനത്തില്‍ ഓഹരി വിപണി ആവേശത്തിമര്‍പ്പില്‍. സെന്‍സെക്സ് 300.01 പോയിന്റ് ഉയര്‍ന്ന് 31221.62 ല്‍ എത്തിയപ്പോള്‍ നിഫ്റ്റി 94.10 പോയിന്റ് ഉയര്‍ന്ന് 9615 ല്‍ എത്തി. 5.70% വില ഉയര്‍ന്ന ഐടിസിയാണ് സെന്‍സെക്സില്‍ ഏറ്റവും വര്‍ധന നേടിയ ഘടകം.
വാഹനം, എഫ്എംസിജി വിഭാഗങ്ങളിലും ഓഹരികള്‍ വന്‍ നേട്ടമുണ്ടാക്കി. സിഗരറ്റിന് ജിഎസ്ടിക്ക് മുന്പത്തേക്കാള് നികുതി നിരക്ക് കുറഞ്ഞതിനാല്‍ പ്രമുഖ സിഗരറ്റ് നിര്‍മാതാക്കളായ ഐടിസിയുടെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
https://www.facebook.com/Malayalivartha