ജിഎസ്ടിയുടെ സത്യം ഇതാണ്..
ജിഎസ്ടി സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും അസത്യ പ്രചാരണം നടത്തുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടിയുടെ ശില്‍പികളിലൊരാളായ റവന്യു സെക്രട്ടറി ഹസ്മുഖ് റൂഡിയ ഇത്തരം ഏഴു പ്രചാരണങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.
* ഇതുവരെ റീട്ടെയില്‍ ബില്ലില്‍ ഉപയോക്താവ് കാണാതിരുന്ന എക്‌സൈസ് തീരുവ അടക്കമുള്ള പരോക്ഷ നികുതികളും വില്‍പന നികുതി അഥവാ വാറ്റും ചേര്‍ന്നതാണു ജിഎസ്ടി.
* പ്രൊവിഷനല്‍ നമ്പര്‍ തന്നെയായിരിക്കും അന്തിമ ജിഎസ്ടി തിരിച്ചറിയല്‍ നമ്പര്‍ (ജിഎസ്ടിഐഎന്‍). അതിനായി കാത്തിരിക്കാതെതന്നെ ബിസിനസ് നടത്താം.
* ഇന്റര്‍നെറ്റും കംപ്യൂട്ടറും വേണ്ട; ഇന്‍വോയ്‌സ് കൈകൊണ്ട് എഴുതുന്ന രീതി തുടരാം.
* പ്രതിമാസ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ മാത്രമേ ഇന്റര്‍നെറ്റ് ആവശ്യമുള്ളൂ.
* ബിസിനസ് തുടരാം. 30 ദിവസത്തിനകം റജിസ്റ്റര്‍ ചെയ്താല്‍ മതി.
* മൂന്നു ഭാഗങ്ങളുള്ള ഒരു റിട്ടേണ്‍ ആണുള്ളത്. അതില്‍ ഒരു ഭാഗം മാത്രം വ്യാപാരി ഫയല്‍ ചെയ്യണം; ബാക്കി രണ്ടും കംപ്യൂട്ടര്‍ തനിയെ ചെയ്‌തോളും.
* ചില്ലറ വില്‍പനക്കാര്‍ മൊത്തം വില്‍പനക്കണക്കു മാത്രം ഫയല്‍ ചെയ്താല്‍ മതി.
https://www.facebook.com/Malayalivartha