ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ യുഎസില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു
ഇന്ത്യ യുഎസില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി അസംസ്‌കൃത പെട്രോളിയം ഇറക്കുമതി ചെയ്യുന്നു. ഒക്ടോബറില്‍ 20 ലക്ഷം ബാരല്‍ എണ്ണ രാജ്യത്ത് എത്തുമെന്നാണു കരുതുന്നത്. അടുത്തയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ ഇന്ത്യയിലേക്കു കൂടുതല്‍ ഊര്‍ജ കയറ്റുമതി ലക്ഷ്യമിടുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഇറക്കുമതി നടത്തുന്നത്. അമേരിക്കയില്‍ നിന്ന് 16 ലക്ഷം ബാരല്‍ യുഎസ് മാര്‍സ് ക്രൂഡും നാലു ലക്ഷം ബാരല്‍ വെസ്‌റ്റേണ്‍ കനേഡിയന്‍ സിലക്ടുമാണ് ഇറക്കുമതി ചെയ്യുന്നതെന്ന് ഐഒസി ഡയറക്ടര്‍ എ.കെ. ശര്‍മ പറഞ്ഞു. ഒഡിഷയിലെ പാരദ്വീപിലുള്ള പുതിയ റിഫൈനറിയില്‍ ഇവ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha