ആമസോണിന് പലചരക്കു സാധനങ്ങള്‍ വില്‍ക്കുവാന്‍ അനുമതി
ഇന്ത്യയില്‍ ഭക്ഷ്യോത്പനങ്ങള്‍ ശേഖരിക്കാനും വില്‍ക്കാനുമുളള അനുമതി ഈ-കൊമേഴേസ് സ്ഥാപനമായ ആമസോണിന് ലഭിച്ചു. ഇന്ത്യയില്‍ തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ആമസോണ്‍ പലചരക്കു സാധനങ്ങളിലേക്ക് വിപണി വിപുലീകരിക്കാന്‍ ആമസോണ്‍ തീരുമാനിച്ചത്.
50 കോടി ഡോളര്‍ ഭക്ഷ്യോത്പന്ന മേഖലയിലേക്ക് ആമസോണ്‍ നിക്ഷേപിക്കും. മുമ്പ് പ്രഖ്യാപിച്ചിരുന്ന 500 കോടി ഡോളര്‍ നിക്ഷേപത്തിലാണ് ഇതും ഉള്‍പ്പെടുക. ഓര്‍ഡര്‍ ചെയ്യുന്ന അന്നുതന്നെ വിതരണം നടത്തുന്നതിനായി ബിഗ് ബസാര്‍, സ്റ്റാര്‍ ബസാര്‍, ഹൈപ്പര്‍സിറ്റി തുടങ്ങിയ റീടെയ്‌ലര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണ്.
https://www.facebook.com/Malayalivartha