ജിഎസ്ടി വഴി ഒരു ലക്ഷം കോടിയുടെ നഷ്ടം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ വര്‍ഷം ജിഎസ്ടി വന്നതോടെ ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ചരക്ക്, സേവന നികുതിയെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുംവര്‍ഷങ്ങളില്‍ ജിഎസ്ടി കേരളത്തിനു മികച്ച നേട്ടമാകും. ഇപ്പോള്‍ ചെലവ് 15%, വരവ് 10% എന്നിങ്ങനെയാണ്.
ഇനിയുള്ള വര്‍ഷങ്ങളില്‍ വരുമാനം 20%, ചെലവ് 15% എന്ന കണക്കിലാകും. അഞ്ചുവര്‍ഷം കൊണ്ടു ബജറ്റ് കമ്മി രണ്ടു ശതമാനത്തില്‍ എത്തിക്കാനാകുമെന്നാണു പ്രതീക്ഷ. ജിഎസ്ടിയിലൂടെ കേരളത്തിന് 3000 കോടി രൂപവരെ അധികവരുമാനം ലഭിക്കുമെന്നാണു കരുതുന്നത്. ഇവിടെ ഉല്‍പാദിപ്പിക്കുന്ന അതേ ഉല്‍പന്നങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് ഇവിടേക്കു കൊണ്ടുവരുന്നതിനെ ചെറുക്കാനാകില്ല.
ഉല്‍പാദനച്ചെലവു കൂടുതലായതിനാല്‍ ഇവിടത്തെ ഉല്‍പന്നങ്ങള്‍ക്കു പ്രതിസന്ധി നേരിടുമെന്ന് അറിയാം. ജിഎസ്ടിയില്‍നിന്നു ലഭിക്കുന്ന അധിക വരുമാനത്തില്‍ ഒരു വിഹിതം ഇത്തരം വ്യവസായങ്ങള്‍ക്കു സബ്‌സിഡിയായി നല്‍കി പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ബി.എസ്.ഷിജു അധ്യക്ഷത വഹിച്ചു. എഐസിസി വക്താവ് പി.ടി.ചാക്കോ, പ്രഫ. ബി.എ.പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha