കാസ്‌പെര്‍സ്‌കിക്ക് യുഎസ് സര്‍ക്കാര്‍ വിലക്ക്
ആന്റി വൈറസ് നിര്‍മാതാക്കളായ റഷ്യന്‍ കമ്പനി കാസ്‌പെര്‍സ്‌കി റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്ന് അംഗീകൃത കമ്പനികളുടെ പട്ടികയില്‍ നിന്ന് യുഎസ് സര്‍ക്കാര്‍ നീക്കം ചെയ്തു.
അതേസമയം, ലോകത്തെ ഒരു രാജ്യത്തിന്റെയും ഭരണകൂടവുമായി ഒരു തരത്തിലുമുള്ള ബന്ധവുമില്ലെന്ന് ആണയിട്ടു പറഞ്ഞ കമ്പനി സിഇഒ യൂജിന്‍ കാസ്‌പെര്‍സ്‌കി സോഫ്റ്റ്‌വെയര്‍ കോഡ് പരിശോധിക്കാനായി യുഎസ് അധികൃതര്‍ക്ക് കൈമാറാമെന്നു വാഗ്ദാനം ചെയ്തിരുന്നെങ്കിലും വിലപ്പോയില്ല.
യുഎസ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഇനി കാസ്‌പെര്‍സ്‌കി സേവനങ്ങള്‍ ഉപയോഗിക്കാനാവില്ല. മറ്റു യുഎസ് സ്ഥാപനങ്ങളും കാസ്‌പെര്‍സ്‌കി ഉപേക്ഷിക്കുന്ന തരത്തില്‍ കൂടുതല്‍ ശക്തമായ വിലക്ക് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ട്രംപ് ഭരണകൂടം.
https://www.facebook.com/Malayalivartha