ആദായ നികുതിയെപ്പറ്റി നാം മനസ്സിലാക്കിയ കാര്യങ്ങള്‍ ശരിയോ തെറ്റോ എന്ന് തിരിച്ചറിയാം
ജൂലായ് 31 ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വ്യക്തിഗത ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. റിട്ടേണ്‍ ഫോമുകള്‍ ലളിതമാക്കിയതിനാല്‍ കഴിഞ്ഞ വര്‍ത്തെക്കാള്‍ മൂലം റിട്ടേണ്‍ സമര്‍പ്പിക്കുന്ന പ്രക്രിയ എളുപ്പമായിട്ടുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനു മുമ്പേ, ആദായനികുതിയെപ്പറ്റി നാം ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.
1. ധാരണ : - റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി ഐ.ടി.ആര്‍. എന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്താല്‍ മാത്രം മതിയാകും.
യാഥാര്‍ത്യം : - റിട്ടേണ്‍ പൂരിപ്പിക്കും മുമ്പ്, ആദായനികുതി വകുപ്പിന്റെ റെക്കോഡ് പ്രകാരമുള്ള നിങ്ങളുടെ വ്യക്തിഗത അക്കൗണ്ട് എന്നുപറയാവുന്ന 26 എ.എസ്. എന്ന സ്‌റ്റേറ്റ് സൂക്ഷ്മമായി പരിശോധിക്കണം. എല്ലാം ബോധ്യപ്പെട്ടെങ്കില്‍, കൃത്യമായി റിട്ടേണ്‍ പൂരിപ്പിച്ച ശേഷം സബ്മിറ്റ് ചെയ്യുക. അതിന്റെ അക്‌നോളജ്‌മെന്റ് പ്രിന്റ് എടുത്ത് ഒപ്പിട്ട്, പരിശോധനയ്ക്കായി ബംഗളൂരുവിലുള്ള വിലാസത്തില്‍ അയയ്ക്കണം.
അതിനേക്കാള്‍ എളുപ്പത്തില്‍, ഈ പ്രക്രിയ ഓണ്‍ലൈനായി ചെയ്യാവുന്നതാണ്. അതിനെ ഇലക്ട്രോണിക് വെരിഫിക്കേഷന്‍ അഥവാ ഇ വെരിഫിക്കേഷന്‍ എന്നാണ് പറയുക. നിങ്ങളുടെ ആധാര്‍ കാര്‍ഡില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, ആ ഫോണ്‍ നമ്പറിലേക്കയക്കുന്ന ഒ.ടി.പി. ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാം. ഇതുകൂടാതെ, നെറ്റ് ബാങ്കിങ് വഴിയും ഡെബിറ്റ് കാര്‍ഡ് വഴിയുമെല്ലാം ഇ-വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.
ധാരണ : - എന്റെ വാര്‍ഷിക മൊത്ത വരുമാനം 2,50,000 രൂപയില്‍ കൂടുതലുണ്ടെങ്കിലും പി.എഫ്., ഇന്‍ഷുറന്‍സ് തുടങ്ങിയ സെക്ഷന്‍ 80സിയിലെ നിക്ഷേപങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നികുതി ബാധ്യത വരുന്നില്ല. ആയതിനാല്‍ ഞാന്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.
യാഥാര്‍ത്യം : - 2,50,000 രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ എല്ലാവരും (ഈ പരിധി 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മൂന്നു ലക്ഷവും 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് അഞ്ച് ലക്ഷവും ആണ്) റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ ബാധ്യസ്ഥരാണ്.
ധാരണ : - നിങ്ങളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ ഒരു വര്‍ഷത്തെ പലിശ 10,000 രൂപയില്‍ താഴെയായതിനാല്‍, അക്കാരണം കൊണ്ടുതന്നെ, ബാങ്ക് ഈ പലിശയില്‍ നിന്നും നികുതി പിടിച്ചില്ല. അതിനാല്‍ ഈ പലിശ വരുമാനമായി കാണിക്കേണ്ടതില്ല. കാരണം, 10,000 രൂപ വരേയുള്ള പലിശ വരുമാനത്തിന് ആദായ നികുതിയില്ല.
യാഥാര്‍ത്യം : - സേവിങ് അക്കൗണ്ടിലെ പലിശ വരുമാനത്തിന് മാത്രമാണ് 10,000 രൂപ വരെയുള്ള പലിശയ്ക്ക് നികുതിയിളവുള്ളത് (സെക്ഷന്‍ 80ടി.ടി.എ.). എന്നാല്‍, സ്ഥിര നിക്ഷേപത്തിന്റേയും റെക്കറിങ് നിക്ഷേപത്തിന്റേയും വാര്‍ഷിക പലിശ വരുമാനം 10,000 രൂപയില്‍ താഴെയായാലും നികുതി വിധേയമാണ്. അതിനാല്‍ മൊത്തം പലിശ വരുമാനവും റിട്ടേണില്‍ കാണിച്ചശേഷം സേവിങ് അക്കൗണ്ടിലെ കിഴിവ് അവകാശപ്പെടുകയാണ് വേണ്ടത്.
ധാരണ : - ബാങ്കിലെ നിക്ഷേപത്തിന്റെ പലിശയില്‍ നിന്നും ആദായനികുതി ഈടാക്കിയ ശേഷം ലഭിക്കുന്ന പലിശ വരുമാനം (അതായത്, സ്രോതസ്സില്‍ നിന്നും നികുതി ടി.ഡി.എസ്. പിടിച്ച ശേഷം ലഭിക്കുന്ന പലിശ റിട്ടേണില്‍ കാണിക്കേണ്ടതില്ല. ഇങ്ങനെ കാണിച്ചാല്‍ വരുമാനം രണ്ടുപ്രാവശ്യം രേഖപ്പെടുത്തുന്ന അവസ്ഥയുണ്ടാക്കും.
യാഥാര്‍ത്യം : - സ്രോതസ്സില്‍ നിന്നും ഇപ്രകാരം പിടിക്കുന്ന നികുതി, പലിശ വരുമാനത്തിന്റെ 10 ശതമാനമായിരിക്കും. എന്നാല്‍, നിങ്ങളുടെ വരുമാനപ്രകാരം നിങ്ങള്‍ 20 ശതമാനമോ 30 ശതമാനമോ നികുതി നല്കുന്നയാളാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ ഈ വരുമാനവും ചേര്‍ത്തപ്പോഴുള്ള നിങ്ങളുടെ വരുമാനത്തിനനുസരിച്ചുള്ള നിരക്കിന് നികുതി കൊടുക്കാന്‍ ബാധ്യസ്ഥമാണ്. അതുപോലെ തന്നെ, നിങ്ങള്‍ക്ക് ആദായനികുതി നല്‍കത്തക്ക വരുമാനമില്ലെങ്കില്‍, റിട്ടേണിലൂടെ ഈടാക്കിയ നികുതിയുടെ റീഫണ്ടിന് &ിയുെ;അവകാശപ്പെടാവുന്നതാണ്.
ധാരണ : - നികുതി ഒഴിവായി ലഭിക്കുന്ന (ഉദാ: റിട്ടയര്‍ ചെയ്യന്ന സമയത്ത് ലഭിക്കുന്ന പ്രോവിഡന്റ് ഫണ്ട്, ഷെയര്‍ ഡിവിഡന്റ് തുടങ്ങിയവ) തുക റിട്ടേണില്‍ കാണിക്കേണ്ടതില്ല.
യാഥാര്‍ത്യം : - ഇപ്രകാരം ലഭിക്കുന്ന തുക വലുതാണെങ്കില്‍ റിട്ടേണില്‍ കാണിക്കാത്ത പക്ഷം, ബാങ്കിലൂടെ വലിയ തുക കൈപ്പറ്റിയതിന്റെ പേരില്‍ വിശദീകരണമാവശ്യപ്പെട്ട് ആദായനികുതി വകുപ്പില്‍ നിന്നും നോട്ടീസ് ലഭിക്കാനിടയുണ്ട്. അതിനാല്‍ ഇവ റിട്ടേണില്‍ കാണിക്കേണ്ടതാണ്.
ധാരണ : - നികുതി ഒഴിവിനായി ആശ്രയിക്കാവുന്ന കിഴിവുകള്‍ സെക്ഷന്‍ 80 (സി) പ്രകാരം ലഭിക്കുന്ന 1,50,000 രൂപ മാത്രമാണ്.
യാഥാര്‍ത്യം : - സെക്ഷന്‍ 80 (സി) യുടെ പരിധി തന്നെ, 1,50,000 രൂപയില്‍ ഒതുങ്ങുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍.പി.എസ്.) അടയ്ക്കുന്ന 50,000 രൂപയ്ക്ക് കൂടി ഈ സെക്ഷനിലൂടെ അധിക നികുതിയിളവ് ലഭിക്കും സെക്ഷന്‍ 80 സി.സി.ഡി. (1 ബി).
സെക്ഷന്‍ 80 സിയില്‍ ഉള്‍പ്പെടാത്ത മറ്റ് കിഴിവുകള്‍
മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളിലേക്ക്&്വംിഷ; അടയ്ക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പരമാവധി 60,000 രൂപ വരെയുള്ള കിഴിവ് (സെക്ഷന്‍ 80 ഡി) ഭവന വായ്പയുടെ മുതല്‍ തിരിച്ചടവ് 80 സിയില്‍ ഉള്‍പ്പെടുമെങ്കിലും പലിശ അടവിന് സെക്ഷന്‍ 80 ഇ.ഇ. പ്രകാരം ഇളവ് ലഭിക്കും. വര്‍ഷം 50,000 രൂപ വരെയാണ് ഈയിനത്തില്‍ പെടുത്താനാകുക.
നികുതിദായകനോ (സെക്ഷന്‍ 80 യു), അല്ലെങ്കില്‍ നികുതിദായകന്റെ ആശ്രിതരോ ജന്മനാ ശാരീരിക മാനസിക പ്രശ്‌നങ്ങളാല്‍ വിഷമതകള്‍ നേരിടുന്നുണ്ടെങ്കിലോ അല്ലെങ്കില്‍ അപകടം മൂലമോ മറ്റെന്തെങ്കിലും കാരണത്താലോ അവര്‍ കിടപ്പിലായാല്‍ അവരെ ശുശ്രൂഷിക്കുന്നതിനുള്ള ചെലവിനത്തില്‍ (ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍) 75,000 രൂപ മുതല്‍ 1,25,000 രൂപ വരെ കിഴിവ് ലഭിക്കുന്ന സെക്ഷന്‍ 80 ഡി.ഡി.
മാരക രോഗങ്ങളായ കാന്‍സര്‍, ന്യൂറോളജിക്കല്‍ രോഗങ്ങള്‍ തുടങ്ങിയവയുടെ (നിയമത്തില്‍ പ്രത്യേകമായി പ്രസ്താവിച്ചിട്ടുള്ള രോഗങ്ങള്‍) ചികിത്സയ്ക്കും പരമാവധി 80,000 രൂപ വരെ കിഴിവ് ലഭിക്കുന്ന സെക്ഷന്‍ സെക്ഷന്‍ 80 ഡി.ഡി.ബി. നികുതിദായകനോ ഭാര്യക്കോ അല്ലെങ്കില്‍ കുട്ടികള്‍ക്കോ ഉന്നത വിദ്യാഭ്യാസത്തിന് വായ്പയെടുത്താല്‍ (വിദ്യാഭ്യാസ വായ്പ), അതിന്റെ പലിശ മുഴുവനായും വരുമാനത്തില്‍ നിന്നും കുറയ്ക്കാനാകുന്ന സെക്ഷന്‍ 80
ധാരണ : - സ്വന്തമായി വരുമാനമില്ലാത്ത ഭാര്യയുടെ പേരില്‍ (അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ പേരില്‍) നിങ്ങള്‍ നിക്ഷേപിച്ച സ്ഥിരനിക്ഷേപത്തിന്റെ പലിശ നിങ്ങളുടെ വരുമാനമല്ല.
യാഥാര്‍ത്യം : - ആദായ നികുതി നിയമത്തിലെ ക്ലബ്ബിങ് പ്രൊവിഷന്‍സ് പ്രകാരം ഈ പലിശ നിങ്ങളുടെ വരുമാനമാണ്.
https://www.facebook.com/Malayalivartha