കറന്‍സി സുരക്ഷക്ക് 'മെയ്ക് ഇന്‍ ഇന്ത്യ' ബാധകമാക്കി
കറന്‍സി നോട്ടുകളിലെ സെക്യൂരിറ്റി സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ കരാറെടുക്കുന്ന വിദേശ കമ്പനികള്‍ ഇന്ത്യയില്‍ രണ്ടു വര്‍ഷത്തിനകം ഫാക്ടറി സ്ഥാപിക്കണമെന്നും ഇന്ത്യന്‍ ഘടകങ്ങള്‍ ക്രമേണ ഉയര്‍ത്തിക്കൊണ്ടു വരണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ഫാക്ടറി നേരിട്ടു സ്ഥാപിക്കുകയോ ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയുമായി പ്രത്യേക കരാറില്‍ ഏര്‍പ്പെടുകയോ ചെയ്യാം.
പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍നിന്നുള്ള കമ്പനികള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ട്. പാക്ക് വംശജരോ പാക്ക് പൗരന്മാരോ പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജീവനക്കാരെ പാക്കിസ്ഥാനിലോ ചൈനയിലോ ഈ പദ്ധതിയിലേക്ക് നിയമിക്കുകയും ചെയ്യരുത്. സെക്യൂരിറ്റി ത്രെഡ്, നിറം മാറുന്ന മഷി, സെക്യൂരിറ്റി ഫൈബര്‍, ഫോയില്‍ വാച്ച്, വാട്ടര്‍മാര്‍ക്ക്, സൂക്ഷ്മ സുഷിരം തുടങ്ങിയവയാണ് നോട്ടുകളില്‍ ഉള്‍പ്പെടുത്തേണ്ടത്.
നേരത്തെ ഇതു സംബന്ധിച്ചു ക്ഷണിച്ച രണ്ടു ടെന്‍ഡറുകള്‍ റദ്ദാക്കിയാണ് റിസര്‍വ് ബാങ്ക് 'മെയ്ക് ഇന്‍ ഇന്ത്യ' വ്യവസ്ഥ ഉള്‍പ്പെടുത്തി പുതിയ ടെന്‍ഡര്‍ പ്രഖ്യാപിച്ചത്. മൂന്നാം വര്‍ഷം ഇന്ത്യന്‍ ഘടകങ്ങള്‍ 35% എങ്കിലും ഉപയോഗിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. നാലാം വര്‍ഷം മുതല്‍ 40%, അഞ്ചാം വര്‍ഷം മുതല്‍ 50% എന്നിങ്ങനെയെങ്കിലും ഇന്ത്യന്‍ ഘടകങ്ങള്‍ വേണം.
https://www.facebook.com/Malayalivartha