രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയര്‍ന്നു
യുഎസില്‍ ഷെയ്ല്‍ ഗ്യാസ് ഉല്‍പാദനം പ്രതീക്ഷിച്ച തോതില്‍ വര്‍ധിക്കാത്തതിനെതുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിനു 49.21 ഡോളറായി ഉയര്‍ന്നു. യുഎസില്‍ ഉല്‍പാദനം കുറഞ്ഞാല്‍ മാത്രമേ എണ്ണ രാജ്യങ്ങളുടെ ഉല്‍പാദന നിയന്ത്രണം ഫലം കാണൂ. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ അംഗമല്ലാത്ത റഷ്യ ഉള്‍പ്പെടെ മറ്റു ചില രാജ്യങ്ങളും ഉല്‍പാദന നിയന്ത്രണവുമായി സഹകരിക്കുന്നുണ്ട്.
ഉല്‍പാദന നിയന്ത്രണം വിപണിയില്‍ സൃഷ്ടിച്ച മാറ്റങ്ങള്‍ വിലയിരുത്താന്‍ ഒപെക്, ഒപെക് ഇതര രാജ്യങ്ങളുടെ യോഗം 24നു റഷ്യയില്‍ ചേരുകയാണ്. നിയന്ത്രണം തുടരുന്നത് എണ്ണവില വര്‍ധിപ്പിക്കാന്‍ സഹായിക്കുമെങ്കിലും പ്രയോജനം ഒപെക് രാജ്യങ്ങള്‍ക്കു ലഭിക്കില്ലെന്നു വാദമുണ്ട്. ഷെയ്ല്‍ ഉല്‍പാദനം വര്‍ധിപ്പിച്ച് അവസരം മുതലെടുക്കാന്‍ യുഎസ് ശ്രമിക്കുമെന്നാണു വാദം. മറ്റു ചില രാജ്യങ്ങളും ഇടക്കാലത്ത് ഉല്‍പാദനം കൂട്ടി.
https://www.facebook.com/Malayalivartha