ബിസിനസ് പഠിപ്പിക്കാമെന്ന വാഗ്ദാനവുമായി ഫെയ്‌സ്ബുക്ക്
ബിസിനസ് പഠിപ്പിക്കാമെന്ന വാഗ്ദാനവുമായി ഫെയ്‌സ്ബുക്ക് രംഗത്തെത്തി. ബൂസ്റ്റ് യുവര്‍ ബിസിനസ് എന്ന രാജ്യാന്തര പദ്ധതിയുടെ ഭാഗമായാണ് ഫെയ്‌സ്ബുക് രാജ്യത്തെ സംരംഭകരെ പരിശീലിപ്പിക്കുന്നത്. ബിസിനസിന്റെ പ്രവര്‍ത്തനച്ചെലവു കുറയ്ക്കാം, പേജുകളിലൂടെ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്താം. മികച്ച ജീവനക്കാരെ ജോലിക്കായി കണ്ടെത്താം തുടങ്ങി ഫെയ്‌സ്ബുക്കിന്റെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തി ബിസിനസ് വിജയിപ്പിക്കാനാണ് പദ്ധതി.
ആറുമാസംകൊണ്ടാണ് ഇത്രയും സംരംഭകര്‍ക്ക് ഫെയ്‌സ്ബുക് പരിശീലനം നല്‍കുന്നത്. ഇതിനായി കമ്പനി ക്ഷണിക്കുന്നത് 20,000 പേരെയാണ്. രാജ്യത്തെ 100 നഗരങ്ങളിലെ സംരംഭകരെയും യുവാക്കളെയും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തും. ഇതില്‍ 7500 സംരംഭകര്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരാകും. പുതിയ സാങ്കേതിക വിദ്യകള്‍, വിപണന തന്ത്രങ്ങള്‍ എന്നിവയ്ക്കാകും പരിശീലന പരിപാടിയില്‍ ഊന്നല്‍ നല്‍കുക.
ഓണ്‍ലൈന്‍ സാധ്യതകള്‍ ഉപയോഗിച്ചു സംരംഭങ്ങള്‍ക്കു രാജ്യാന്തര വിപണിയിലേക്കു കടന്നുചെല്ലാനുള്ള പരിശീലനവും ഫെയ്‌സ്ബുക് നല്‍കുമെന്ന് കമ്പനിയുടെ ദക്ഷിണേഷ്യാ മേധാവി റിതേഷ് മേത്ത പറയുന്നു. ഗാന്ധിനഗര്‍ ആസ്ഥാനമായ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റിയൂട്ടുമായി (ഓന്‍ട്രപ്രനര്‍ഷിപ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ- ഇഡിഐഐ) ഫെയ്‌സ്ബുക് ധാരണയിലെത്തിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha