വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും വില കുതിക്കുന്നു
വെളിച്ചെണ്ണയ്ക്കും നാളികേരത്തിനും സംസ്ഥാനത്ത് വില കുതിക്കുന്നു. വെളിച്ചെണ്ണയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി. ചുമത്തിയതും നാളികേര ഉത്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് ഓയില്‍ ബ്രോക്കേഴ്‌സ് അസോയിയേഷന്‍ പ്രസിഡന്റ് കെ.കെ. ജെയിംസ് പറഞ്ഞു. ഓണക്കാലത്ത് വെളിച്ചെണ്ണ വില 200 സ്വകാര്യ ഏജന്‍സികള്‍ പച്ചത്തേങ്ങ സംഭരിക്കുന്നത് 31 രൂപയ്ക്കാണ്.
തിങ്കളാഴ്ച ക്വിന്റലിന് 13,500 രൂപ ആയിരുന്ന വെളിച്ചെണ്ണ വില ചൊവ്വാഴ്ച 13,700 ആയി. ജൂലായ് തുടക്കത്തില്‍ 12,300 ആയിരുന്നു വില. കൊപ്രവില 9180 രൂപയായും ഉയര്‍ന്നു. നാളികേരത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കിലോയ്ക്ക് നാലുരൂപ കൂടി. വെളിച്ചെണ്ണയ്ക്ക് ചൊവ്വാഴ്ച കിലോയ്ക്ക് രണ്ടുരൂപ കൂടി 152 രൂപയായി.
https://www.facebook.com/Malayalivartha