ടെലികോം രംഗത്ത് വന്‍ വിപ്ലവത്തിന് വഴിതുറന്ന് ജിയോ
ടെലികോം രംഗത്ത് വന്‍ വിപ്ലവത്തിന് വഴിയൊരുക്കി സൗജന്യ ഫീച്ചര്‍ ഫോണുകളുമായി റിലയന്‍സ് ജിയോ. ഫോര്‍ ജി അധിഷ്ഠിത ഫോണ്‍-ജിയോ ഫോണ്‍- സൗജന്യമായി നല്‍കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. സെക്യൂരിറ്റി നിക്ഷേപമായി 1500 രൂപ നല്‍കണം. മൂന്നു വര്‍ഷത്തിനു ശേഷം ഫോണ്‍ മടക്കി നല്‍കിയാല്‍ തുക തിരികെ ലഭിക്കും. ഈ ഫോണില്‍ നിന്നുള്ള എല്ലാ വോയ്‌സ് കോളുകളും സൗജന്യമാണ്. 153 രൂപയ്ക്ക് ഒരു മാസം പരിധിയില്ലാതെ ഡേറ്റയും എസ്എംഎസും ലഭിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മക്കളുടെ സാന്നിധ്യം 40-ാം വാര്‍ഷിക പൊതുയോഗത്തില്‍ ശ്രദ്ധേയമായി. 25 വയസ്സുള്ള ഇരട്ടക്കുട്ടികളായ ഇഷാ, ആകാശ് എന്നിവരാണു ജിയോ ഫോണ്‍ അവതരിപ്പിച്ചത്.
ഫോണിന്റെ പ്രത്യേകതകള്‍ ആകാശ് വിവരിച്ചു. വോയ്‌സ് റെക്കഗ്‌നിഷന്‍ വഴി പ്രധാനമന്ത്രിയുടെ മന്‍ കി ബാത് റേഡിയോ പ്രഭാഷണ പരമ്പരയുടെ ഒരു ഭാഗം ആകാശ് കേള്‍പ്പിച്ചു. അംബാനിയുടെ ഭാര്യ നിതാ അംബാനിയും വേദിയിലുണ്ടായിരുന്നു. ഇളയ മകന്‍ ആനന്ദ്, വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഇഷാ, ആകാശ് എന്നിവരെ 2014-ല്‍ ആണ് ബോര്‍ഡ് അംഗങ്ങളായി നിയമിച്ചത്.ഇന്ത്യയിലെ 22 ഭാഷകളെ ജിയോ ഫോണ്‍ പിന്തുണയ്ക്കും.മുന്‍കൂട്ടിയുള്ള ബുക്കിങ് ഓഗസ്റ്റ് 24ന് ആരംഭിക്കും. സെപ്റ്റംബര്‍ മുതല്‍ നല്‍കിത്തുടങ്ങും. ഓഗസ്റ്റ് 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭിക്കും. ജിയോ ഫോണിനൊപ്പം ലഭിക്കുന്ന ജിയോ ഫോണ്‍ ടിവി കേബിള്‍ ഏതു ടെലിവിഷനുമായും ബന്ധിപ്പിക്കാം. കുറഞ്ഞ വരുമാനക്കാരെ ലക്ഷ്യമിട്ട് മറ്റു പ്ലാനുകളും ഉണ്ട്.
24 രൂപയ്ക്ക് രണ്ടു ദിവസവും, 54 രൂപയ്ക്ക് ഒരാഴ്ചയും ഉപയോഗിക്കാം. ഈ വര്‍ഷം അവസാനത്തോടെ ഫോണുകള്‍ ഇന്ത്യയില്‍ത്തന്നെ നിര്‍മിച്ചു തുടങ്ങും. ഒരാഴ്ചയില്‍ 50 ലക്ഷം ഫോണുകള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. അപായ സന്ദേശമയയ്ക്കാനും പ്രത്യേക സംവിധാനമുണ്ട്. 2.4 ഇഞ്ച് ഡിസ്‌പ്ലേ, എഫ്എം റേഡിയോ, എസ്ഡി കാര്‍ഡ് സൗകര്യം തുടങ്ങിയവയുണ്ട്. പുതിയ പദ്ധതിയിലൂടെ 50 കോടി വരിക്കാരെ നേടാനാവുമെന്നും കണക്കാക്കുന്നു, സെപ്റ്റംബറോടെ രാജ്യത്ത് 10,000 ജിയോ ഓഫിസുകള്‍ ഉണ്ടാകും. ജിയോ പ്രഖ്യാപിച്ച് ആറു മാസത്തിനുള്ളില്‍ പ്രതിമാസ ഡേറ്റ ഉപയോഗം 20 കോടി ജിബിയില്‍നിന്ന് 120 കോടി ജിബിയായി ഉയര്‍ന്നു.
12.5 കോടി ഉപയോക്താക്കളെ ജിയോയ്ക്ക് നേടാനും കഴിഞ്ഞു.റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കും. എട്ട് വര്‍ഷത്തിനു ശേഷമാണ് ഇത്തരത്തില്‍ ബോണസ് ഓഹരികള്‍ നല്‍കുന്നത്. ഒരു ഓഹരിക്ക് 13 രൂപ ലാഭ വിഹിതവും നല്‍കും. 1977-ല്‍ മൂന്നു കോടി രൂപയായിരുന്നു ലാഭം. നിലവില്‍ ഇത് 30,000 കോടി രൂപ. 10,000 മടങ്ങ് വര്‍ധന. ആസ്തി 33 കോടിയില്‍ നിന്ന് 7,00,000 കോടിയിലെത്തി. ഓഹരി ഉടമകളുടെ പണവും ഇരട്ടിക്കുന്നു. 1977 ല്‍ റിലയന്‍സ് ഓഹരികളില്‍ 1000 രൂപ നിക്ഷേപിച്ചവര്‍ക്ക് ഇപ്പോള്‍ കിട്ടുന്നത് 16,54,503 രൂപ.
https://www.facebook.com/Malayalivartha