സെന്‍സെക്‌സ് റെക്കോഡ് നേട്ടത്തില്‍
ഓഹരി സൂചികകള്‍ ചരിത്രനേട്ടത്തോടെ എക്കാലത്തെയും ഉയരം കുറിച്ചു. സെന്‍സെക്‌സ് 184 പോയന്റ് നേട്ടത്തില്‍ 32213 ലും നിഫ്റ്റി 46 പോയന്റ് ഉയര്‍ന്ന് 9962 ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1108 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 634 ഓഹരികള്‍ നഷ്ടത്തിലുമാണ്.
വിപ്രോ, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയവ നേട്ടത്തിലും ഡോ. റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha