ജെഫ് ബെസോസ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍
ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായി ജെഫ് ബെസോസ്.ബില്‍ ഗേറ്റ്‌സിനെ പിന്തള്ളിയാണ് ആമസോണ്‍ സ്ഥാപകന്‍ ഈ സ്ഥാനത്ത് എത്തിയത് .ഇന്നലലെ ആമസോണ്‍ ഓഹരികളുടെ മൂല്യം രണ്ടര ശതമാനം ഉയര്‍ന്ന് 9070 കോടി ഡോളറിലെത്തി (ആറു ലക്ഷം കോടി രൂപ) .
53കാരനായ ബെസോസിന് ആമസോണിന്റെ 17 ശതമാനം ഓഹരികളാണു സ്വന്തമായുള്ളത്.70 കോടി ഡോളര്‍ പിന്നിലായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. 2013 മുതല്‍ ഗേറ്റ്‌സായിരുന്നു ഒന്നാം സ്ഥാനത്ത്.
ലോകത്തിലെത്തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പനിയാണ് ആമസോണ്‍ .ഇതിനെ കൂടാതെ 2013 മുതല്‍ ഗേറ്റ്‌സായിരുന്നു ഒന്നാം സ്ഥാനത്ത്. ബ്ലൂ ഒറിജിന്‍ എന്ന റോക്കറ്റ് ബിസിനസും വാഷിങ്ടണ്‍ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്.വാഷിങ്ടണ്‍ ഡിസിയിലെ പുരാതനമായ ടെക്‌സ്‌റ്റൈല്‍ മ്യൂസിയം ഈ വര്‍ഷമാദ്യം ബെസോസ് സ്വന്തമാക്കിയിരുന്നു.
ഇതിനായി 2.3 കോടി ഡോളറാണ് ചെലവഴിച്ചത്. ഇതു താമസത്തിനായി മാറ്റിയാല്‍ല്‍ മുന്‍ പ്രസിഡന്റ് ഒബാമയും ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപിന്റെ ഭാര്യ ഇവാന്‍കയുമാകും ബെസോസിന്റെ അയല്‍വാസികള്‍.സിയാറ്റിലിലും ബവര്‍ലി ഹില്‍സിലുമാണ് ബെസോസിന്റെ മറ്റ് ആഡംബര വസതികള്‍.
https://www.facebook.com/Malayalivartha