മാരുതി സുസുക്കിയുടെ ലാഭം 1,556.4 കോടിയായി
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായി മാരുതി സുസുക്കി.1,556.4 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മാരുതി സുസുക്കിക്കിയുടെ വളര്‍ച്ച 4.4 ശതമാനമാണ്. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും ജി.എസ്.ടി.യിലേക്കുള്ള മാറ്റം മൂലമുളള ചെലവുകളും ലാഭ വളര്‍ച്ച 4.4 ശതമാനത്തില്‍ ഒതുങ്ങാന്‍ കാരണമായി.
മുന്‍ വര്‍ഷം ആദ്യ പാദത്തിലേതിനെ അപേക്ഷിച്ച് 2017 ഏപ്രില്‍ജൂണ്‍ പാദത്തില്‍ കമ്പനി 3,94,571 കാറുകള്‍ വിറ്റഴിച്ചു.ഇതിലൂടെ 13.2 ശതമാനം വളര്‍ച്ചയാണ് കമ്പനി കയ്യെവയിച്ചിരിക്കുന്നത് .വില്പനയില്‍ 26,140 യൂണിറ്റുകള്‍ വിദേശങ്ങളിലേക്കുള്ള കയറ്റുമതിയാണ്. കൂടതെ വരുമാനം 14,654.5 കോടി രൂപയില്‍ നിന്ന് 16.7 ശതമാനം ഉയര്‍ന്ന് 17,132.4 കോടി രൂപയിലെത്തി.
https://www.facebook.com/Malayalivartha