ഓഹരി വിപണിയില്‍ പ്രിയമേറി ഇ.ടി.എഫ്
എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടു (ഇ.ടി.എഫ്.) കള്‍ക്ക് ഓഹരി വിപണിയില്‍ പ്രിയമേറുന്നു.നേട്ടം നല്‍കുന്ന ഏറ്റവും നല്ല നിക്ഷേപ മാര്‍ഗം എന്ന നിലയിലാണിത് . സാധാരണക്കാരായ നിക്ഷേപകര്‍ക്ക് ഏത് ഓഹരി തിരഞ്ഞെടുക്കണമെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഏറ്റവും അനുയോജ്യമായ നിക്ഷേപ മാര്‍ഗമാണ് ഇ.ടി.എഫ് എന്ന് എസ്.ആന്‍ഡ്പി. ഡൗജോണ്‍സ് ഇന്‍ഡീസസിന്റെ ദക്ഷിണേഷ്യ സീനിയര്‍ ഡയറക്ടര്‍ കോയല്‍ ഘോഷ് പറഞ്ഞു.
സ്‌റ്റോക് എക്‌സ് ചേഞ്ചില്‍ വ്യാപാരം ചെയ്യപ്പെടുന്ന ഫണ്ടുകളാണ് ഇ.ടി.എഫ്. സ്‌റ്റോക് എക്‌സ് ചേഞ്ചിലെ വ്യാപാര വേളയില്‍ ഇ.ടി.എഫ് ഫണ്ടുകള്‍ വാങ്ങാനും വില്‍ക്കാനും അവസരമുണ്ട്.മ്യൂച്വല്‍ ഫണ്ടുകളുടെ മാതൃകയിലുള്ള നിക്ഷേപ മാര്‍ഗമാണ് ഇത്. ഓഹരി സൂചികയുടെ അടിസ്ഥാനത്തിലുള്ള ഇ.ടി.എഫുകള്‍ക്ക് ഇപ്പോള്‍ നിക്ഷേപകരില്‍ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് .ഓഹരികള്‍, സ്വര്‍ണം ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍, ബോണ്ടുകള്‍ തുടങ്ങിയ ആസ്തികള്‍ കൈകാര്യം ചെയ്യുന്ന ഇ.ടി.എഫുകളുണ്ട്.
27,203 കോടി രൂപ ആസ്തിയാണ് 2016 ഡിസംബറിലെ കണക്ക് അനുസരിച്ച് ഓഹരി അധിഷ്ഠിത ഇ.ടി.എഫുകള്‍ കൈകാര്യം ചെയ്യുന്നത് .ഏതെങ്കിലും ഒരു ഓഹരി സൂചികയിലെ മുഴുവന്‍ കമ്പനികളുടെ ഓഹരികളും വാങ്ങണമെങ്കില്‍ വന്‍ തുക വേണ്ടിവരും. എന്നാല്‍, കുറഞ്ഞ മുതല്‍മുടക്കില്‍ സൂചികാധിഷ്ഠിത ഇ.ടി.എഫില്‍ നിക്ഷേപിച്ച് അതിന്റെ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.ബോംബേ സ്‌റ്റോക് എക്‌സചേഞ്ചു (ബി.എസ്.ഇ.) മായി ചേര്‍ന്ന് ഏഷ്യ ഇന്‍ഡെക്‌സ് എന്ന പേരില്‍ ഒരു സംയുക്ത സംരംഭം എസ്.ആന്‍ഡ്പി. ഡൗജോണ്‍സ് സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ മാര്‍ക്കറ്റിങ് വിഭാഗം ഡയറക്ടര്‍ കൂടിയാണ് കോയല്‍
https://www.facebook.com/Malayalivartha