പുതിയ സാധ്യതകള്‍ തേടി ആദായ നികുതി വകുപ്പ്
ഒരാളുടെ വരുമാനം പരിശോധിക്കാന്‍ ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുളള പരമ്പാരാഗത രീതികള്‍ വിട്ട് പുതിയ സാധ്യതകള്‍ തേടി ആദായ നികുതി വകുപ്പ്. അതിനായി വ്യക്തികളുടെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ സാധ്യതകള്‍ പ്രയോജനപ്പെുത്താനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.ഇതിലൂടെ വ്യക്തികളുടെ ചെലവ് ചെയ്യല്‍് രീതികള്‍ പരിശോധിക്കുകയാണ് ഉദ്ദേശം. ആദായ നികുതി റിട്ടേണിലൂടെ വെളിപ്പെടുത്തുന്ന വരുമാനവുമായി ഇത് താരതമ്യം ചെയ്യും.
വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തിയാകും ഇനി ആദായ നികുതി വകുപ്പ് നടപടിയെടുക്കുക. അതുകൊണ്ടുതന്നെ ഇനിമുതല്‍ വാങ്ങുന്ന പുതിയ കാറിന്റെ മുന്‍പില്‍ നിന്നോ വീടിന്റെ മുന്നില്‍ നിന്നോ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടാല്‍മ ആദായ നികുതി വകുപ്പ് നിങ്ങളെ പിടികൂടും.വന്‍ തുകയുടെ ഇടപാടുകള്‍ പരിശോധിക്കുന്നതിനായി കഴിഞ്ഞ മെയില്‍ പ്രൊജക്ട് ഇന് സൈറ്റ് എന്ന പദ്ധതി ധനകാര്യമന്ത്രാലയം കൊണ്ടുവന്നിരുന്നു.
ഡാറ്റ ശേഖരിച്ച് വിശകലനം ചെയ്തായിരിക്കും നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുക. ഇതിനായി സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് എല്‍ഇന്റ്ടിന് ഫോടെകുമായി കരാറിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് വിവിധ ഇടപാടുകള്‍ക്ക് പാന്‍ നിര്‍ബന്ധമാക്കിയത്. ആധാറുമായി ബന്ധിപ്പിച്ചതിലൂടെ വ്യക്തികളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ആദായ നികുതി വകുപ്പിന് ബുദ്ധിമുട്ടില്ല .
https://www.facebook.com/Malayalivartha