കൊച്ചി കപ്പല്‍ ശലയുടെ നിര്‍മാണം 30 മാസത്തിനകം പൂര്‍ത്തിയാക്കും
കൊച്ചി കപ്പല്‍ ശലയുടെ നിര്‍മാണം തുടങ്ങി 30 മാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് കൊച്ചി കപ്പല്‍ശാല ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായര്‍. പുതിയ ഡ്രൈ ഡോക് നിര്‍മാണം അടുത്ത ജനുവരിയിലും ഇന്റര്‍നാഷണല്‍ ഷിപ് റിപ്പയറിങ് ഫെസിലിറ്റി (ഐഎസ്ആര്‍എഫ്) നിര്‍മാണം ഈ വര്‍ഷം നവംബറിലും ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതി മാത്രമാണ് ഇനി ലഭിക്കാനുള്ളത്.
രണ്ടു പദ്ധതികള്‍ക്കുമായി 2,800 കോടി രൂപയാണു മുതല്‍മുടക്ക്. ഓഹരി വില്‍പനയ്ക്കു മികച്ച പ്രതികരണമാണു പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഇഷ്യൂ മൂന്നിന് അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കപ്പല്‍ശാലയുടെ ഐപിഒയ്ക്കു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി പോര്‍ട് ട്രസ്റ്റില്‍ നിന്ന് ഏറ്റെടുത്ത റിപ്പയര്‍ യാഡില്‍ 970 കോടി ചെലവിട്ടാണ് ഐഎസ്ആര്‍എഫ് വികസിപ്പിക്കുക.
ഓഹരി വില്‍പന വഴി സമാഹരിക്കുന്ന തുകയുടെ മൂന്നില്‍ രണ്ടും കപ്പല്‍ശാലയുടെ വികസന പദ്ധതികള്‍ക്കായി ഉപയോഗിക്കും. ഒരു വിഹിതം കേന്ദ്രസര്‍ക്കാരിനാണ്. തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ വിമാനവാഹിനിയായ ഐഎന്‍എസ് വിക്രാന്തിന്റെ രണ്ടു ഘട്ടം പൂര്‍ത്തിയായി. ഒരു ഘട്ടം കൂടി ബാക്കിയുണ്ട്. 1800 കോടി ചെലവില്‍ പുതിയ ഡ്രൈ ഡോക് നിര്‍മിക്കുന്നതോടെ എല്‍എന്‍ജി കാരിയറുകളും വിമാനവാഹിനികളും ഉള്‍പ്പെടെയുള്ള കൂറ്റന്‍ കപ്പലുകള്‍ നിര്‍മിക്കാനാകും.
310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയുള്ള ഡോക്കാണു നിര്‍മിക്കുക. പ്രവര്‍ത്തന മികവുള്ളതുകൊണ്ടു പ്രതിരോധ മന്ത്രാലയത്തില്‍ നിന്നു വന്‍കിട കരാറുകള്‍ ലഭിക്കുമെന്നാണു പ്രതീക്ഷ. കൊച്ചി കപ്പല്‍ശാലയെ അവഗണിക്കാന്‍ കഴിയില്ല. 11000 കോടി രൂപയുടെ പ്രതിരോധ കരാറുകള്‍ക്കായി ടെന്‍ഡര്‍ സമര്‍പ്പിച്ചിട്ടുണ്ട്. നാവികസേനയുടെ അടുത്ത വിമാനവാഹിനിക്കപ്പല്‍ നിര്‍മാണത്തിനുള്ള കരാറിനു വേണ്ടിയും ശ്രമിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2058 കോടിയായിരുന്നു അറ്റവരുമാനം.
1,600 കോടി രൂപയുടെ നീക്കിയിരുപ്പുമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 1,200 കോടി രൂപയുടെ നീക്കിയിരിപ്പാണു പ്രതീക്ഷിക്കുന്നത്. ഓഹരി വിറ്റു കിട്ടുന്ന ഏകദേശം 979 കോടി രൂപ കൂടി ചേര്‍ക്കുമ്പോള്‍ െ്രെഡ ഡോക്കും ഐഎസ്ആര്‍എഫും പൂര്‍ത്തിയാക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ഓഹരിവില്‍പന സംബന്ധിച്ച ആശങ്കകള്‍ ട്രേഡ് യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.
പ്രതിഷേധിക്കാനുള്ള അവരുടെ ജനാധിപത്യപരമായ അവകാശത്തെ മാനിച്ചു മുന്നോട്ടുപോകും. എല്ലാ തലത്തിലുമുള്ള ജീവനക്കാരുടെ അര്‍പ്പണബോധമാണു കൊച്ചി കപ്പല്‍ശാലയുടെ പുരോഗതിക്കു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 2800 കോടി രൂപയുടെ വികസന പദ്ധതികള്‍ വായ്പയെടുത്തു നടപ്പാക്കുന്നത് ഉചിതമാകില്ലെന്ന ബോധ്യമാണ് ഓഹരി വിപണിയെ സമീപിക്കാന്‍ കാരണമായതെന്നു കപ്പല്‍ശാല ചെയര്‍മാന്‍. കട ബാധ്യതയുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുകയാണു നയം.
https://www.facebook.com/Malayalivartha