ഓഹരി വിറ്റതില്‍ എല്‍ഐസിയുടെ ലാഭത്തില്‍ 145 ശതമാനം കുതിപ്പ്
ഓഹരി വിറ്റതിലൂടെ എല്‍ഐസിയുടെ ലാഭത്തില്‍ 145 ശതമാനം കുതിപ്പ്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഓഹരി വിറ്റതിലൂടെ 6,100 കോടി രൂപയാണ് എല്‍ഐസിയുടെ ലാഭം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലാകട്ടെ ലഭിച്ചത് 2,489 കോടി രൂപയുമാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തമായി ഓഹരിയില്‍ 43,800 കോടി രൂപയാണ് എല്‍ഐസി നിക്ഷേപിച്ചത്. അതായത് 50,000 കോടി രൂപയുടെതാണ് എല്‍ഐസിയുടെ ഓഹരി വിപണിയിലെ ശരാശരി നിക്ഷേപം. 201415 കാലയളവിലാണ് ഇതിന് വ്യത്യസ്തമായി 65,000 കോടി രൂപയുടെ നിക്ഷേപം നടത്തിയത്.
https://www.facebook.com/Malayalivartha