കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ഇന്‍ഫോസിസ്
രാജ്യത്തെ വലിയ രണ്ടാമത്തെ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഇന്‍ഫോസിസ് യൂറോപ്പില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. ഇതോടൊപ്പം കൂടുതല്‍ തദ്ദേശീയരെ നിയമിക്കുമെന്ന് ഇന്‍ഫോസിസ് പ്രസിഡന്റും ഫിനാന്‍സ് സര്‍വീസ് മേധാവിയുമായ മോഹിത് ജോഷി അറിയിച്ചു . ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെക്‌നോളജി മാര്‍ക്കറ്റിലെ സാധ്യത മുന്നില്‍ക്കണ്ടാണ് ഇന്‌ഫോസിസ്‌ന്റെ നീക്കം .കമ്പനിയുടെ വരുമാനത്തില്‍ 22 .2 ശതമാനവും യൂറോപ്പില്‍നിന്നാണ്.
നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 17 ,078 കോടി രൂപയായിരുന്നു ഇന്‍ഫോസിസിന്റെ വരുമാനം .ഇതിന്റെ 22 .4 ശതമാനമാണ് യൂറോപ്പില്‍നിന്നുള്ളത്. ഇന്‍്‌ഫോസിസ്‌ന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ് അമേരിക്കയാണ് .വരുമാനത്തിന്റെ 61 ശതമാനം ലഭിക്കുന്നത് അമേരിക്കയില്‍ നിന്നുമാണ് .വര്‍ക്ക് വിസയില്‍ നിയന്ത്രങ്ങള്‍ മിക്ക രാജ്യങ്ങളും ഏര്‍പെടുത്തിയതിനാലാണ് പ്രാദേശിക എഞ്ചിനീയറിംഗ് ബിരുദധാരികളെ ഇന്‍ഫോസിസ് നിയമിക്കുന്നത് .അമേരിക്ക ,യുകെ ,സിങ്കപ്പൂര്‍ ,ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിസ ചട്ടങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട് .
https://www.facebook.com/Malayalivartha