ആറു വര്‍ഷത്തിനിടെയുളള ഏറ്റവും വലിയ വര്‍ധന
ജിഎസ്ടി നിലവില്‍ വന്നതിനുശേഷമാണ് എല്‍പിജിക്ക് കുത്തനേ വിലകൂടിയത്. മേയ് 30-ലെ സര്‍ക്കാര്‍ ഉത്തരവിനുശേഷം എണ്ണക്കമ്പനികള്‍ രണ്ടാംവട്ടം വില കൂട്ടിയ ജൂലൈ ഒന്നിനു സിലിണ്ടറിനു കുത്തനെ ഉയര്‍ന്നതു 32 രൂപ യാണ്. ആറു വര്‍ഷത്തിനിടെയുളള ഏറ്റവും വലിയ വര്‍ധനയാണിത്. സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള വര്‍ധനയ്‌ക്കൊപ്പം ജിഎസ്ടി പ്രകാരം പുതുക്കിയ നികുതിനിരക്കുകളും കൂടി ബാധകമായതോടെയാണിത്.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം , ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ കഴിഞ്ഞവര്‍ഷം ജൂലൈ ഒന്നു മുതലാണു സബ്‌സിഡിയുള്ള എല്‍പിജി സിലിണ്ടറിനു പ്രതിമാസം രണ്ടുരൂപ വീതം വര്‍ധിപ്പിച്ചു തുടങ്ങിയത്. 2017 മേയിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ജൂണ്‍ ഒന്നു മുതല്‍ എല്‍പിജിക്കു നാലുരൂപ വീതം പ്രതിമാസ വര്‍ധന പ്രാബല്യത്തിലായി. 2.66 കോടി പേര്‍ മാത്രമാണു നിലവില്‍ സബ്‌സിഡി രഹിത എല്‍പിജിയുടെ ഉപഭോക്താക്കള്‍.
https://www.facebook.com/Malayalivartha