ജിഎസ്ടി : പുതിയ നികുതി സംസ്‌കാരത്തിനു തുടക്കമിടുന്നു
ജിഎസ്ടി നിലവില്‍ വന്നതിലൂടെ വ്യാപാര-വാണിജ്യ രംഗത്തു പുതിയ നികുതി സംസ്‌കാരത്തിനു തുടക്കമായി. കൃത്യമായി നികുതി നല്‍കുകയും ബില്ല് വാങ്ങുകയും ചെയ്യുന്ന രീതിയും അതില്ലാത്ത വ്യാപാരം നിരുല്‍സാഹപ്പെടുത്തുകയും ചെയ്യുന്ന രീതിയിലേക്കാണു മാറ്റം. പ്രധാനമായും രണ്ട് മറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതിലെന്ന് ജിഎസ്ടി റജിസ്‌ട്രേഷന്‍ ഉള്ളവര്‍ എന്തു സാധനം വാങ്ങുന്നതും ജിഎസ്ടി റജിസ്‌ട്രേഷന്‍ ഉള്ളവരില്‍ നിന്നു മാത്രമാക്കി. സ്വന്തം ജിഎസ്ടി നമ്പര്‍ രേഖപ്പെടുത്തിയ ബില്ലും വേണം. എങ്കില്‍ മാത്രമേ സെറ്റ് ഓഫ് ലഭിക്കൂ എന്നതാണ്.
രണ്ടാമത്തേത് ജനങ്ങള്‍ ബോധവാന്‍മാരായതിനാല്‍ സ്വര്‍ണം ഉള്‍പ്പെടെ ഏതു സാധനം വാങ്ങുമ്പോഴും ബില്ല് ചോദിക്കുന്നു. മാത്രമല്ല ജിഎസ്ടി റജിസ്‌ട്രേഷന്‍ ഇല്ലാത്ത വ്യാപാരികള്‍ ബിസിനസില്‍ ഇടിവു കണ്ടുതുടങ്ങി. ജിഎസ്ടിയില്‍ നിന്നു തല്‍ക്കാലം അകന്നു നില്‍ക്കുന്നവരും ഏതാനും മാസങ്ങള്‍ക്കകം താനെ ജിഎസ്ടി റജിസ്‌ട്രേഷന്‍ എടുക്കേണ്ടിവരും. സാനിട്ടറി സാധനങ്ങളും ടൈല്‍സും മറ്റും ജിഎസ്ടി വന്നു നികുതി കൂടുംമുന്‍പു തന്നെ ജനം വാങ്ങിയതിനാല്‍ കഴിഞ്ഞ ഒരു മാസം വില്‍പന കുറവായിരുന്നു. ചിങ്ങമാസത്തില്‍ നടക്കാനിരിക്കുന്ന വിവാഹങ്ങള്‍ക്കും മിക്കവരും സ്വര്‍ണാഭരണങ്ങള്‍ ജൂലൈ ഒന്നിനു മുന്‍പു വാങ്ങി. ജൂണ്‍ മാസത്തില്‍ എല്ലാ സ്വര്‍ണക്കടകളിലും വന്‍ തിരക്കായിരുന്നു.
എന്നാല്‍ ഭൂരിപക്ഷം സാധനങ്ങള്‍ക്കും വിലയില്‍ നേരിയ വര്‍ധനയാണ് അനുഭവപ്പെടുന്നത്, വിലക്കുറവല്ല. വാഹനങ്ങള്‍ക്ക് വിലക്കുറവുണ്ട്. ഇടത്തരം കാറുകള്‍ക്ക് 3,000 രൂപ മുതല്‍ 12,000 രൂപ വരെ വിലകുറഞ്ഞു. ഗൃഹോപകരണങ്ങള്‍ക്കു നികുതി നിരക്കില്‍ നേരിയ കുറവുണ്ടായെങ്കിലും കമ്പനികള്‍ അടിസ്ഥാനവിലയില്‍ വര്‍ധന വരുത്തിയതിനാല്‍ നികുതി ഉള്‍പ്പെടെ വിലയില്‍ 5% വരെ വര്‍ധന ഉണ്ടായി. മൊബൈലുകള്‍ക്കു നികുതി കൂടിയെങ്കിലും കമ്പനികള്‍ അടിസ്ഥാന വില കുറച്ചതിനാല്‍ വിലയില്‍ മാറ്റമില്ല.
https://www.facebook.com/Malayalivartha