ഫ്ളിപ്കാര്‍ട്ടുമായുള്ള ലയനം നടക്കില്ല
ഫ്ളിപ്കാര്‍ട്ടുമായുള്ള ലയനം നടക്കില്ലെന്ന് സ്നാപ്ഡീല്‍ വ്യക്തമാക്കി. ലയന നീക്കം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് 80 ശതമാനത്തോളം ജീവനക്കാരെ ഒഴിവാക്കാനൊരുങ്ങുകയാണ് സ്നാപ്ഡീല്‍. ഫ്രീചാര്‍ജിനെ വിറ്റ് സ്നാപ്ഡീല്‍ അഞ്ചു കോടി ഡോളറാണ് സമാഹരിച്ചത്.
ഇതോടെ തത്കാലം ലയനം ആവശ്യമില്ലെന്നാണ് നിലപാട്. ഫ്രീചാര്‍ജിനെ വിറ്റതോടെ ജീവനക്കാര്‍ അധികമാണെന്നാണ് വിലയിരുത്തല്‍. ചെലവു കുറയ്ക്കാനാണിത്. നിലവില്‍ 1,200 പേരാണ് സ്നാപ്ഡീലിലുള്ളത്. ഇതില്‍ 1,000 പേരെയെങ്കിലും ഒഴിവാക്കിയേക്കും.
https://www.facebook.com/Malayalivartha