ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന്
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പന്നന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ്. ധനകാര്യ സ്ഥാപനമായ ബ്ലൂംബര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയിലാണു ഹോങ്കോങ് ബിസിനസുകാരനായ ലീ കാ ഷിങ്ങിനെ പിന്തള്ളി മുകേഷ് രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യന്‍ ഓഹരിവിപണിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വില റെക്കോര്‍ഡ് ഉയരത്തിലേക്കു കയറിയതാണു മുകേഷിനെ ഈ സ്ഥാനം കൈവരിക്കാന്‍ സഹായിച്ചത്. ഈ വര്‍ഷം ഏപ്രിലില്‍ കുറച്ചു നാളത്തേക്കു മുകേഷ് ഏഷ്യന്‍ സമ്പന്നരില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. പിന്നീടു താഴോട്ടു പോയെങ്കിലും ജൂലൈ ഏഴിനു സ്ഥാനം തിരിച്ചുപിടിച്ചു. 12.1 ബില്യന്‍ ഡോളര്‍ ആണ് ഈ വര്‍ഷം മുകേഷിന്റെ സമ്പാദ്യത്തിലേക്കു കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
https://www.facebook.com/Malayalivartha