ജിഎസ്ടിയുടെ പേരിലുളള കൊളളലാഭം തടയുമെന്ന് അരുണ്‍ ജയ്റ്റ്‌ലി
ജിഎസ്ടിയുടെ പേരിലുളള കൊളളലാഭം തടയുമെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഇതിന്റെ പേരില്‍ ഇടനിലക്കാര്‍ കൊളള ലാഭം കൊയ്യുന്നത് തടയാന്‍ സ്ഥിരിം സംവിധാനം എര്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേരളം മുന്നോട്ടു വച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അമിതലാഭ വിരുദ്ധ സംവിധാനത്തിന്റെ വിശദാംശങ്ങള്‍ ശനിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്യും. എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം സര്‍ക്കാരിന്റെ പരിഗണനയിലാണ്. വ്യോമയാന മേഖലയിലെ മാറ്റങ്ങള്‍ പരിഗണിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
നോട്ട് റദ്ദാക്കല്‍ സാമ്പത്തിക മേഖലയ്ക്ക് ഉത്തേജനമായി. കശ്മീരില്‍ സുരക്ഷാസേനകള്‍ക്കെതിരെ കല്ലേറു കുറഞ്ഞതും ഛത്തീസ്ഗഢില്‍ ക്രമസമാധാന നില മെച്ചപ്പെട്ടതും ഇതിന്റെ ഫലമായാണെന്നു ധനമന്ത്രി അവകാശപ്പെട്ടു. ലാഭക്കൊയ്ത്തു തടയാന്‍ മലേഷ്യ ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങളുടെ മാതൃകയില്‍ ഇന്ത്യയിലും നിയമ നിര്‍മാണം വേണമെന്നു ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നിരുന്നു. പി. കരുണാകരന്‍, കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, ജോയ്‌സ് ജോര്‍ജ് തുടങ്ങിയവരും പങ്കെടുത്തു.
നോട്ട് റദ്ദാക്കലിനു ശേഷം എത്ര നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന കണക്കു രാജ്യത്തെ അറിയിക്കുമെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ കെ.സി. വേണുഗോപാല്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. സഹകരണ ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകള്‍ മാര്‍ച്ചിലാണു റിസര്‍വ് ബാങ്കിലെത്തിയത്. അതുകൂടി തിട്ടപ്പെടുത്തിയ ശേഷം കൃത്യമായ കണക്ക് അവതരിപ്പിക്കുമെന്നു ധനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha