പ്രഥമ ഓഹരി വില്‍പന ഇന്ന് സമാപിക്കും
കൊച്ചി കപ്പല്‍ശാലയുടെ പ്രഥമ ഓഹരി വില്‍പനയുടെ (ഐപിഒ) രണ്ടാം ദിനത്തിലും കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ക്കായി നിക്ഷേപകരുടെ ഒഴുക്ക്. രണ്ടാം ദിവസ വില്‍പന അവസാനിച്ചപ്പോള്‍ ലഭിച്ചത് 316 ശതമാനം സബ്‌സ്‌ക്രിപ്ഷന്‍. വില്‍പനയ്ക്കുള്ള മൊത്തം 3.39 കോടി ഓഹരികള്‍ക്കായി 10.7 കോടി സബ്‌സ്‌ക്രിപ്ഷനാണു ലഭിച്ചത്.
ഐപിഒ ഇന്നു സമാപിക്കും. റീട്ടെയില്‍ വിഭാഗത്തില്‍ നാലു മടങ്ങാണു സബ്‌സ്‌ക്രിപ്ഷന്‍. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ബയേഴ്‌സ് (ക്യുഐബി) വിഭാഗത്തില്‍ 3.41 മടങ്ങും നോണ്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ഇന്‍വെസ്‌റ്റേഴ്‌സ് വിഭാഗത്തില്‍ 82 ശതമാനവുമാണു ബിഡ് ചെയ്തത്. പരമാവധി 1468 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐപിഒ.
https://www.facebook.com/Malayalivartha