ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 38 പോയന്റ് നേട്ടത്തില്‍ 32311ലും നിഫ്റ്റി 13 പോയന്റ് ഉയര്‍ന്ന് 10071ലുമെത്തി. ബിഎസ്ഇയിലെ 786 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 657 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദ ഫലം പുറത്തുവിട്ടതോടെ ടാറ്റ സ്റ്റീല്‍ രണ്ട് ശതമാനം നേട്ടമുണ്ടാക്കി. ഭാരതി എയര്‍ടെല്‍, നാല്‍കോ, സിന്റക്‌സ്, ഐഡിയ തുടങ്ങിയവയും നേട്ടത്തിലാണ്.
ഐഒസി, ബപിസിഎല്‍, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha