ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിയില്‍ 15 ഇരട്ടി നേട്ടം. ഒരു ലക്ഷം രൂപയുടെ നിക്ഷേപം 15 ലക്ഷമായി
2008 ലെ ആഗോള മാന്ദ്യകാലത്ത് ഒരു ലക്ഷം രൂപ നിങ്ങള്‍ ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ലഭിക്കുമായിരുന്നത് 15 ഇരട്ടി നേട്ടം.
അതായത് ഒരു ലക്ഷം രൂപ അന്ന് നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ (ഓഗസ്റ്റ് 8, 11.45എ.എം)15,00,987 രൂപയായി വര്‍ധിച്ചേനെ. നേട്ടമാകട്ടെ 40.32 ശതമാനവും!
ഇതില്‍ ലാഭവിഹിതമാകട്ടെ 58,548 രൂപയാണ്. അതായത് നിക്ഷേപിച്ച തുകയുടെ പകുതിയിലേറെ ലാഭവിഹിതമായി മാത്രം ലഭിക്കുമായിരുന്നു.
2008 ഒക്ടോബര്‍ 27ന് 8,509.56 പോയന്റിലേയ്ക്കാണ് സെന്‍സെക് കൂപ്പുകുത്തിയത്. അതിനുശേഷം സെന്‍സെക്‌സിലുണ്ടായ നേട്ടം 279 ശതമാനമാണ്. ഇതേകാലയളവില്‍ ടാറ്റ മോട്ടോഴ്‌സ് 1,458 ശതമാനവും കുതിച്ചു.
ടാറ്റ മോട്ടോഴ്‌സ് സെന്‍സെക്‌സില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്നായപ്പോള്‍ ഓട്ടോ വിഭാഗത്തിലെ മറ്റ് ഓഹരികളും താരതമ്യേന നിക്ഷേപകന് സമ്പത്ത് നേടിക്കൊടുത്തു
https://www.facebook.com/Malayalivartha