അതിര്‍ത്തിയില്‍ ശാന്തത; ഓഹരി വിപണിയില്‍ മുന്നേറ്റം
ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവുവരുമെന്ന് ഉറപ്പായതോടെ വിപണിയും ഉഷാര്‍. നാലാം ദിവസവും ബോംബെ വിപണിയില്‍ മുന്നേറ്റം. 155 പോയിന്റ് നേട്ടത്തോടെയാണ് ഇന്നലെ ബോംബെ സൂചിക വ്യാപാരം അവസാനിപ്പിച്ചത്.
ഐടി, വാഹന, മരുന്ന് ഓഹരികളാണു വിപണിയുടെ മുന്നേറ്റത്തിന് പ്രധാനമായും ചുക്കാന്‍ പിടിച്ചത്. ദേശീയ സൂചിക നിഫ്‌റ്റിയും ലാഭത്തിലാണ്. ദോകാ ലാമില്‍നിന്ന് ഇന്ത്യയും ചൈനയും സേനകളെ പിന്‍വലിക്കാന്‍ ധാരണയായി എന്ന വാര്‍ത്തയാണ് ഉരുണ്ടുകൂടിയ യുദ്ധി ഭീതിയെ ലഘൂകരിച്ചത്.
ചൈനയില്‍ നടക്കുന്ന ബ്രിക്‌സ് സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്നതിന്റെ മുന്നോടിയായാണു ധാരണ. തദ്ദേശീയ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ കാണിച്ച അത്യുത്സാഹമാണു വിപണിക്ക് കരുത്തുപകര്‍ന്നത്. കഴിഞ്ഞ ദിവസത്തെക്കാള്‍ 154.76 പോയിന്റ് ഉയര്‍ന്ന് 31,750.82 ലാണ്‌ു ബോംബെ സൂചിക ഇടപാടുകള്‍ അവസാനിപ്പിച്ചത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ സൂചികയ്‌ക്കുണ്ടായത് 337.21 പോയിന്റ് നേട്ടം. 55.75 പോയിന്റ് ഉയര്‍ന്ന് 9,912.80 ല്‍ നിഫ്‌റ്റിയിലെ വ്യാപാരം അവസാനിപ്പിച്ചു. 9,925.75 നും 9,882 നും മധ്യേ ചഞ്ചാടിയശേഷമായിരുന്നു മാന്യമായനിലയില്‍ നിഫ്‌റ്റി ഇടപാടുകള്‍ ക്ലോസ് ചെയ്‌തത്.
https://www.facebook.com/Malayalivartha