മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം ആസ്തി 20 ലക്ഷം കോടി കടന്നു
മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം നിക്ഷേപം 20 ലക്ഷം കോടി കടന്നു. കഴിഞ്ഞ മൂന്ന് വര്‍ഷംകൊണ്ട് മൊത്തം നിക്ഷേപം ഇരട്ടിയായി. 2014 ഓഗസ്റ്റില്‍ 10.10 ലക്ഷംകോടിയായിരുന്നു മൊത്തമുണ്ടായിരുന്ന നിക്ഷേപം. 2017 ഓഗസ്റ്റിലെ കണക്ക് പ്രകാരം ഇത് 20 ലക്ഷം കോടിയായി.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് ഫണ്ടിലേയ്ക്ക് നിക്ഷേപം ഒഴുകിയത്. ഓഹരി അധിഷ്ടിത ഫണ്ടുകളിലും ബാലന്‍സ്ഡ് ഫണ്ടുകളിലുമാണ് കാര്യമായ നിക്ഷേപമെത്തിയത്.
ചെറുകിട നിക്ഷേപകരുടെയും വന്‍കോടീശ്വരന്മാരുടെയും പങ്കാളിത്തത്തിലെ വര്‍ധനവാണ് ആസ്തിയില്‍ ഇത്രയും വര്‍ധനവുണ്ടാക്കിയത്. മൊത്തം ആസ്തിയിലുള്ള ചെറുകിട നിക്ഷേപകരുടെ പങ്ക് ഒരുവര്‍ഷം മുമ്പുണ്ടായിരുന്ന 45 ശതമാനത്തില്‍നിന്ന് 48 ശതമാനമായി വര്‍ധിച്ചു. എസ്‌ഐപി വഴിയുള്ള നിക്ഷേപത്തിലും കാര്യമായ വര്‍ധനവാണുള്ളത്. പ്രതിമാസം 5000 കോടിയിലേറെ രൂപയാണ് എസ്‌ഐപി വഴിയായി മാത്രം ഫണ്ടുകളില്‍ നിക്ഷേപമായെത്തുന്നത്.
https://www.facebook.com/Malayalivartha