ഓഹരികള്‍ മികച്ച നേട്ടത്തില്‍
ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 10,000 മുകളിലെത്തുകയും ചെയ്തു. സെന്‍സെക്‌സ് 194.64 പോയന്റ് നേട്ടത്തില്‍ 31882.16ലും നിഫ്റ്റി 71.25 പോയന്റ് ഉയര്‍ന്ന് 10006.05ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1423 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1236 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഓട്ടോ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
എല്‍ആന്റ്ടി, ഏഷ്യന്‍ പെയിന്റ്‌സ്, മാരുതി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും എംആന്റ്എം, സണ്‍ ഫാര്‍മ, ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha